കേന്ദ്രഫണ്ട് ഉപയോഗിച്ച് ബാബറി മസ്ജിദ് പണിയാൻ നെഹ്‌റു നീക്കം നടത്തി; അത് തടഞ്ഞത് സർദാർ വല്ലഭായ് പട്ടേൽ: രാജ്‌നാഥ് സിംഗ്‌
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രഫണ്ട് ഉപയോഗിച്ച് ബാബറി മസ്ജിദ് പണിയാൻ നെഹ്‌റു നീക്കം നടത്തി; അത് തടഞ്ഞത് സർദാർ വല്ലഭായ് പട്ടേൽ: രാജ്‌നാഥ് സിംഗ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2025, 12:28 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മ​​ദാബാദ്:  പ്രഥമ പ്രധാനമന്ത്രിയായ ജവഹാർലാൽ നെഹ്റു ബാബറി മസ്ജിദ് പുനരുദ്ധാരണത്തിന് കേന്ദ്രഫണ്ട് ഉപയോ​ഗിക്കാൻ നീക്കം നടത്തിയിരുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.  സർദാർ വല്ലഭായ് പട്ടേൽ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോ​ഗിച്ച് നെഹ്റു ബാബറി മസ്ജിദ്  നിർമിക്കുമായിരുന്നുവെന്നും ചരിത്ര വസ്തുതകളെ ഉദ്ധരിച്ച് രാജ്‌നാഥ് സിംഗ് പറഞ്ഞു. സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗുജറാത്തിൽ നടന്ന ‘യൂണിറ്റി മാർച്ച്’ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രതിരോധമന്ത്രിയുടെ വാക്കുകൾ.

ഗുജറാത്തിലെ സോമനാഥ ക്ഷേത്രം പുനർനിർമിച്ച കാര്യം പറഞ്ഞാണ് നെഹ്റു ഇതിന് തുനിഞ്ഞത്. എന്നാൽ ക്ഷേത്രത്തിനായി  ഒരു രൂപ പോലും പൊതുഖജനാവിൽ നിന്നും ചെലവഴിച്ചിട്ടില്ലെന്നും  ആവശ്യമായ 30 ലക്ഷം രൂപ പൊതുജനങ്ങൾ സംഭാവന ചെയ്തതാണെന്നും പട്ടേൽ നെഹ്റുവിന് മറുപടി നൽകിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സർക്കാർ ഒരു രൂപ പോലും നൽകിയില്ലെന്നും മുഴുവൻ ചെലവും രാജ്യത്തെ ജനങ്ങളാണ് വഹിച്ചതെന്നും  പ്രതിരോധമന്ത്രി ഓർമിപ്പിച്ചു

പട്ടേലിന്റെ മരണശേഷം അദ്ദേഹത്തിന് സ്മാരകം നിർമിക്കുന്നതിനായി സാധാരണക്കാരിൽ നിന്ന് സ്വരൂപിച്ച പണം കൊള്ളയടിക്കാനും കോൺഗ്രസ് സർക്കാർ ശ്രമം നടത്തിയെന്നും രാജ്നാഥ് സിം​ഗ് ആരോപിച്ചു.

1946 ൽ മഹാത്മാഗാന്ധിയുടെ നിർദ്ദേശപ്രകാരം പട്ടേൽ നാമനിർദ്ദേശം പിൻവലിച്ചതോടെയാണ്  നെഹ്‌റു കോൺഗ്രസ് പ്രസിഡന്റായതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ചില രാഷ്‌ട്രീയ ശക്തികൾ പട്ടേലിന്റെ പാരമ്പര്യം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്.  ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമായി പട്ടേലിനെ പുനഃസ്ഥാപിക്കാൻ നിർണായക പങ്ക് വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: sardar vallabhai patelJawaharlal NehruBabari Masjid
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies