ലക്നൗ: ക്രിസ്തുമതം സ്വീകരിക്കുന്ന പട്ടികജാതി വിഭാഗക്കാർക്ക് സംവരണ ആനുകൂല്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ ഒഴികെയുള്ള ആരെയും പട്ടികജാതിക്കാരനായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ന്യൂനപക്ഷ – പട്ടികജാതി പദവികൾ തമ്മിലുള്ള വ്യത്യാസം കർശനമായി നടപ്പിലാക്കണം. മതം മാറിയ ശേഷവും പട്ടികജാതി പദവി അവകാശപ്പെടുന്നത് ഭരണഘടനാ വഞ്ചനയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മതം മാറിയിട്ടും പട്ടികജാതി വിഭാഗക്കാർക്കുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.
















