കൊടും കുറ്റവാളി ബാലമുരുകൻ ആട് മേയ്ക്കുന്നവരുടെ വേഷത്തിൽ ഭാര്യയെ കാണാൻ തെങ്കാശിയിലെത്തി : അമ്പതോളം വരുന്ന തമിഴ്നാട് പോലീസ് സംഘത്തെ വെട്ടിച്ച് രക്ഷപെട്ടു
Friday, June 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊടും കുറ്റവാളി ബാലമുരുകൻ ആട് മേയ്‌ക്കുന്നവരുടെ വേഷത്തിൽ ഭാര്യയെ കാണാൻ തെങ്കാശിയിലെത്തി : അമ്പതോളം വരുന്ന തമിഴ്നാട് പോലീസ് സംഘത്തെ വെട്ടിച്ച് രക്ഷപെട്ടു

മലയിലേക്ക് ഓടിക്കയറി കുടുങ്ങിപ്പോയ പോലീസ് സംഘത്തെ രക്ഷിച്ചത് ഫയർ ഫോഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2025, 04:32 pm IST
FacebookTwitterWhatsAppTelegram

തെങ്കാശി : വിയ്യൂർ ജയിൽ പരിസരത്തു നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ ഭാര്യയെ കാണാൻ തെങ്കാശിയിൽ എത്തി. ആട് മേയ്‌ക്കുന്നവരുടെ വേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ചാണ് ബാലമുരുകൻ എത്തിയത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ഇയാൾ എത്തിയാൽ പിടികൂടാനായി വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ഇതിലെ അമ്പതോളം വരുന്ന തമിഴ്നാട് പോലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലമുരുകൻ ഓടി രക്ഷപ്പെട്ടു.

തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ കുന്നിൻ മുകളിലേക്ക് ഓടിക്കയറിയ ബാലമുരുകനെ പിന്തുടർന്ന് പോലീസ് സംഘവും മലകയറി. ഇതിനിടെ 5 പോലീസുകാർ മലയിൽ ഏറെ നേരം ഇറങ്ങാൻ കഴിയാതെ കുടുങ്ങിക്കിടന്നു. ഒടുവിൽ ഫയർഫോഴ്സ് എത്തി ഇന്ന് രാവിലെ ആണ് മലയിൽ കുടുങ്ങിയ പോലീസുകാരെ താഴെ ഇറക്കിയത്.

ഇന്ന് നേരം വെളുക്കുവോളം പോലീസ് സംഘം ബാലമുരുകനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ മഴ പെയ്തതും ശ്രമം ദുഷ്കരമാക്കി. ബാലമുരുകൻ ആ മലയിൽ തന്നെ ഉണ്ട് എന്നാണ് തമിഴ്നാട് പോലീസിന്റെ നിഗമനം.ബാലമുരുകനായി പരിശോധന ഊർജിതമാക്കിയിരിക്കുകയാണ് തമിഴ്നാട് പോലീസ്.

നവമ്പർ ആദ്യവാരത്തിലായിരുന്നു കുപ്രസിദ്ധ ക്രിമിനൽ, തമിഴ്നാട് സ്വദേശി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.
വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് വച്ച് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്നുമാണ് ഇയാൾ രക്ഷപ്പെട്ടത്. കേരളത്തിലും തമിഴ്നാട്ടിലുമായി 53 കേസുകളിലെ പ്രതിയാണ്.വിയ്യൂർ സെൻട്രൽ ജയിലിൽ ആയിരുന്ന ഇയാളെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിന് കൈമാറിയിരുന്നു. തെളിവെടുപ്പിന് ശേഷം തിരിച്ച് വിയ്യൂരിൽ എത്തിക്കുന്നതിനിടെ മൂത്രമൊഴിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. മൂന്ന് പൊലീസുകാരുടെ സുരക്ഷയിൽ ഇയാളെ പുറത്തിറക്കി. ഇതിനിടെ പൊലീസുകാരെ തളളി വീഴ്‌ത്തി ബാലമുരുകൻ രക്ഷപ്പെടുകയായിരുന്നു.

തമിഴ്‌നാട്ടിലെ കവര്‍ച്ച കേസുമായി ബന്ധപ്പെട്ടാണ് 2021ല്‍ മറയൂരില്‍ നിന്ന് കേരള പൊലീസ് ബാലമുരുകനെ പിടികൂടുന്നത്. തുടര്‍ന്ന് തമിഴ്‌നാട് പൊലീസിന് കൈമാറുകയായിരുന്നു. കേസില്‍ പുറത്തിറങ്ങിയശേഷം തന്നെ പിടി കൂടിയതിനു പ്രതികാരമായി മറയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ നടത്തി . പിന്നീട് മറയൂര്‍ പോലീസ് ആണ് ഇയാളെ പിടികൂടി വിയ്യൂരില്‍ എത്തിക്കുന്നത്.

Tags: CrimeThenkasi
ShareTweetSendShare

More News from this section

തിരുവനന്തപുരത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു

സ്ക്രീനുകളിൽ വെളിച്ചമായി ‘പുതുതലമുറ വായന’; പുത്തൻ കാലത്ത് പുതിയ രൂപം പ്രാപിച്ച് അക്ഷരക്കൂട്ടം; ഡിജിറ്റൽ യുഗത്തിലും മരിക്കാത്ത മലയാളിയുടെ വായനാലോകം

കേന്ദ്രഫണ്ട് വേണ്ടെന്ന് വെക്കില്ലെന്ന് മന്ത്രി കെ.എം. ഷാജി

വട്ടപ്പാറ എൽ.എം.എസ് സ്കൂളിൽ വിദ്യാർത്ഥിനികൾക്ക് അസ്വസ്ഥത: പൊടി ദേഹത്ത് വീണ സംഭവം; 16 കുട്ടികൾ ആശുപത്രിയിൽ

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

“തുരപ്പൻ പണി നടത്തുന്നവർ ഈ കസേരയിൽ ഇരിക്കില്ല”: മന്ത്രി കെ. മുരളീധരൻ

Latest News

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

തിരുവനന്തപുരം മെട്രോ യാഥാർഥ്യത്തിലേക്ക്; അന്തിമ ഡി.പി.ആർ അടുത്തയാഴ്ച സർക്കാരിന്

ആദർശജീവിതത്തിന്റെ അപൂർവ സ്മൃതികൾ; ‘നമ്മുടെ ആദർശം’ വായനക്കാർക്ക്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികൾക്ക് തിരിച്ചടി, മൂന്ന് പേരുടെ ജാമ്യാപേക്ഷ തള്ളി

ആരോഗ്യ ഡയറക്ടറുടെ മാറ്റത്തിൽ സർക്കാരിന് തിരിച്ചടി; ഉത്തരവ് സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies