തിരുവനന്തപുരം: കോർപ്പറേഷൻ ബിജെപി പിടിക്കുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വിജയ തിലകമണിയുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ശാസ്തമംഗലത്ത് കുടുബസമേതം എത്തി വോട്ട് രേഖപ്പടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികൾ ഈ തെരെഞ്ഞെടുപ്പിൽ പ്രതികാരം വീട്ടും. ബിജെപി ആത്മവിശ്വാസത്തിലാണ്. വികസനം പറഞ്ഞാണ് വോട്ട് തേടിയത്. അടിസ്ഥാനപരമായ വികസനമാണ് എൻഡിഎയുടെ ലക്ഷ്യം. മോദി സർക്കാരിന് ലഭിക്കുന്ന സ്വീകാര്യത തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.















