കോട്ടയം: സ്കൂൾ വളപ്പിൽ അദ്ധ്യാപികയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. പേരൂർ പൂവത്തുംമൂട് സർക്കാർ എൽപി സ്കൂളിലെ അദ്ധ്യാപികയായ ഡോണിയയ്‌ക്കാണ് പരിക്കേറ്റത്. ഡോണിയയുടെ ഭർത്താവാണ് ആക്രമണത്തിന് പിന്നിൽ. കുടുംബപ്രശ്നമാണ് കൃത്യത്തിന് കാരണമെന്നാണ് വിവരം.
സ്കൂൾ വളപ്പിൽ അതിക്രമിച്ച് കയറിയ പ്രതി ഡോണിയയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഭർത്താവ് കൊച്ചുമോൻ ഓടിരക്ഷപ്പെട്ടു.
ഏറ്റുമാനൂരിലെ ഹോസ്റ്റലിലാണ് ഡോണിയ താമസിക്കുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.















