പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടർ ഭക്തർക്കിടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ട് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവഗുരുതരമാണ്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. മാലിന്യം കൊണ്ടുപോകുന്ന ട്രാക്ടറാണ് ഭക്തർക്കിടയിലേക്ക് ഇടിച്ചുകയറിയത്.
കനത്ത മഴയായതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടസമയത്ത് അഞ്ച് പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്.















