'പറക്കും ടാങ്ക്' പാക് അതി‍ർത്തിയിലേക്ക് ; മൂന്ന് യുഎസ് അപ്പാച്ചെ ഹെലികോപ്റ്ററുകൾകൂടി ഇന്ത്യൻ സേനയുടെ ഭാഗം; ജോധ്പൂർ സ്ക്വാഡ്രൺ സജ്ജം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പറക്കും ടാങ്ക്’ പാക് അതി‍ർത്തിയിലേക്ക് ; മൂന്ന് യുഎസ് അപ്പാച്ചെ ഹെലികോപ്റ്ററുകൾകൂടി ഇന്ത്യൻ സേനയുടെ ഭാഗം; ജോധ്പൂർ സ്ക്വാഡ്രൺ സജ്ജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2025, 01:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുഎസിൽ നിന്നുള്ള ആധുനിക അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അവസാന ബാച്ചും ഇന്ത്യൻ സൈന്യത്തിന്റെ ഭാ​ഗമായി. മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് ചൊവ്വാഴ്ച ഗാസിയാബാദിലെ ഹിൻഡൺ എയർബേസിൽ ഇറങ്ങിയത്.  ആന്റണോവ് എഎൻ-124 വിമാനത്തിലാണ് ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തിച്ചത്.

ഇതോടെ രാജസ്ഥാനിലെ ജോധ്പൂരിലെ 451-ാം ആർമി ഏവിയേഷൻ സ്ക്വാഡ്രണിലേക്കുള്ള മുഴുവൻ ഹെലികോപ്റ്ററുകളും രാജ്യത്തെത്തി. പാകിസ്താനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിലാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വിന്യസിക്കുന്നത്.

കഴിഞ്ഞ ജൂലൈയിൽ മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയിരുന്നു. 2024 മെയ്-ജൂൺ മാസത്തോടെ ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകളും ഇന്ത്യക്ക് കൈമാറേണ്ടതായിരുന്നു. എന്നാൽ സാങ്കേതിക തടസ്സങ്ങളെ തുടർന്ന് ഇത് നീണ്ടുപോകുകയായിരുന്നു.

 

ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഇതിനകം തന്നെ 22 അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഉണ്ട്, അവ ലഡാക്കിലും പടിഞ്ഞാറൻ മേഖലകളിലും വിന്യസിച്ചിട്ടുള്ളത്. കനത്ത പവറും അതിജീവനശേഷിയും കാരണം ‘ഫ്ലയിംഗ് ടാങ്ക്’ എന്നാണ് അപ്പാച്ചെ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും നൂതനമായ മൾട്ടിറോൾ കോംബാറ്റ് ഹെലികോപ്റ്ററുകളിൽ ഒന്നാണിത്. യുഎസ് അരിസോണയിലെ മേസയിൽ നിർമ്മിച്ച ഇത് യുഎസ് സൈന്യത്തിന്റെ യുദ്ധക്കപ്പലുകളുടെ നട്ടെല്ലാണ്.

206 നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന എഎച്ച്-64 അപ്പാച്ചെ ആക്രമണത്തിനും രഹസ്യാന്വേഷണത്തിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചെറു മിസൈലുകൾ, 70 mm റോക്കറ്റുകൾ, 30 mm ചെയിൻ ഗൺ എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഹെലികോപ്റ്ററുകൾക്ക് ശത്രു ബങ്കറുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ നിർവീര്യമാക്കാൻ കഴിവുണ്ട്.

Tags: Apache AH-64E
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies