"ബിജെപി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ കരുത്തുറ്റ പ്രതീകമാണ് അദ്ദേഹം"; ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിനെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ബിജെപി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ കരുത്തുറ്റ പ്രതീകമാണ് അദ്ദേഹം”; ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിനെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2025, 09:15 pm IST
Facebook
Twitter
WhatsAppTelegram

ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ നിതിൻ നബിനെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിതിൻ നബിന് അഭിനന്ദനങ്ങൾ അറിയിച്ച രാജീവ് ചന്ദ്രശേഖർ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും ചെയ്തു. സന്ദർശിച്ചതിന്റെ ചിത്രങ്ങൾ അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

“ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ ശ്രീ നിതിൻ നബിൻ ജിയെ നേരിൽ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു. വെറും 45-ാം വയസിൽ ഈ പദവിയിലെത്തിയ അദ്ദേഹം, പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വർക്കിംഗ് പ്രസിഡന്റാണ്. ഒപ്പം ബിജെപി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ കരുത്തുറ്റ പ്രതീകം കൂടിയാണ് നിതിൻ ജി.
ആത്മാർത്ഥതയോടും അച്ചടക്കത്തോടും കൂടി പ്രവർത്തിക്കുന്ന ഏതൊരു പ്രവർത്തകനും ഉന്നതപദവികളിലേക്ക് വളരാൻ കഴിയുന്ന പ്രസ്ഥാനമാണ് ബിജെപി. ഓരോ തലത്തിലും പ്രവർത്തന മികവിന്റെ രാഷ്‌ട്രീയം പിന്തുടരുന്ന പാർട്ടി കൂടിയാണ് ഞങ്ങളുടേത്.
കരുത്തുറ്റ പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നത് ഇങ്ങനെയാണ്. പുതിയ നേതൃനിരയെ വാർത്തെടുക്കുന്നതും ഇങ്ങനെ തന്നെ”രാജീവ് ചന്ദ്രശേഖർ കുറിച്ചു.

കഴിഞ്ഞ 14-ാം തീയതിയാണ് ബിജെപിയുടെപുതിയ ദേശീയ വർക്കിംഗ് പ്രസിഡൻ്റായി നിതിൻ നബിൻ ചുമതലയേറ്റത്. നിലവിൽ ബീഹാറിലെ പിഡബ്ല്യുഡി മന്ത്രിയും പട്‌നയിലെ ബങ്കിപൂരിൽ നിന്നുള്ള എംഎൽഎയുമാണ് അദ്ദേഹം. മുതിർന്ന ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ് നിതിൻ. ബിജെപിയുടെ പാർലമെന്ററി ബോർഡാണ് നിതിൻ നബിനെ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത്.

Tags: BJPRajeev Chandrasekharworking presidentnithin nabin
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies