ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുയുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് വിശ്വഹിന്ദു പരിഷത്ത്. കേരളത്തിലെ ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്താൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ബംഗാളികൾ എന്ന പേരിൽ നുഴഞ്ഞുകയറി കേരളത്തിൽ അനധികൃതമായി താമസിക്കുന്നവർ ഭാവിയിൽ വെല്ലുവിളിയാകുമെന്നും വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമികളായ ബംഗ്ലാദേശികൾക്ക് വേണ്ട സംരക്ഷണവും പിന്തുണയും നൽകുന്നതിൽ ഇടത്-വലത് മുന്നണികൾ മത്സരിക്കുകയാണ്. വോട്ടർപട്ടികയിൽ വ്യാജരേഖകൾ ഉണ്ടാക്കി ഇവരെ ചേർത്ത് തെരഞ്ഞെടുപ്പുകളെ പോലും അട്ടിമറിക്കുന്ന സാഹചര്യമുള്ളതിനിലാണ് ഇരുമുന്നണികളും എസ്‌ഐആറിനെ എതിര്‍ക്കുന്നത്.
എറണാകുളത്ത് പെരുമ്പാവൂർ, ആലുവ തുടങ്ങിയ സ്ഥലങ്ങളിൽ ബംഗ്ലാദേശി പൗരന്മാരുടെ സാന്നിധ്യത്തെ കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന് വ്യക്തമായ അറിവുണ്ടായിട്ടും നടപടി എടുക്കാത്തത് മനഃപൂർവ്വമാണ്. കേരളത്തെ മയക്കുമരുന്ന് കച്ചവടത്തിന്റെ കേന്ദ്രമന്ത്രി മാറ്റുന്നതിലും സർക്കാരിന് പങ്കുണ്ട്. ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയ്ക്ക് സമാനമായ സാഹചര്യങ്ങൾ കേരളത്തിലുണ്ടായാൽ അതിന് ഉത്തരവാദി കേരളസർക്കാർ മാത്രമായിരിക്കുമെന്നും വിശ്വഹിന്ദുപരിഷത്ത് വ്യക്തമാക്കി.















