സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 99,200 രൂപയായി. 12,400 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ നിരക്ക്. 98,400 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ഇന്ന് 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 13,528 രൂപയും , 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,146 രൂപയുമാണ് ആണ്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ടൺ കണക്കിന് സ്വർണ്ണം ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. റിസർവ് ബാങ്കും ടൺ കണക്കിന് സ്വർണ്ണം നിക്ഷേപമെന്ന നിലയിൽ വാങ്ങുന്നുണ്ട്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തിയ കുറവും യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വർണവിലയെ റെക്കോർഡ് ഉയരത്തിലെത്തിച്ചത്. കൂടാതെ യുഎസ് താരിഫുകൾ, ഡോളർ മൂല്യം, വ്യാപാര അനിശ്ചിതത്വങ്ങൾ, യുദ്ധങ്ങൾ എന്നിവയും വിലയെ സ്വാധീനിച്ചു.
കേരളത്തിലെ ഇന്നത്തെ വിലനിലവാര പ്രകാരം ലളിതമായ ഡിസൈനിലുള്ള ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ കുറഞ്ഞത് 1,02,500 രൂപയാകും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.















