ബാലഗോകുലം  മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ ബാല്യവും ജീവിതവും സഫലമാക്കുന്നു: രമേഷ് പിഷാരടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാലഗോകുലം  മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ ബാല്യവും ജീവിതവും സഫലമാക്കുന്നു: രമേഷ് പിഷാരടി

Priya NambiarbyPriya Nambiar
Dec 27, 2025, 10:57 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ബാലഗോകുലത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. കുട്ടികളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിലൂടെ അവരുടെ ബാല്യവും ജീവിതവും സഫലമാക്കുന്ന മഹത്തായ യജ്ഞമാണ് ബാലഗോകുലം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാലഗോകുലം സുവർണജയന്തി ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറയിൽ പ്രവേശിച്ച “സുകൃതം കേരളം” കലായാത്രയെ സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃപ്പൂണിത്തുറ സീതാറാം കല്യാണ മണ്ഡപത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

“അമൃത ഭാരതത്തിന് ആദർശ ബാല്യം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് നവംബർ 1ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച സുകൃതം കേരളം കലായാത്ര, ജനുവരി 12-ന് വിവേകാനന്ദ ജയന്തി ദിനത്തിൽ ഗോകർണത്തിലാണ് സമാപിക്കുന്നത്. ബാലഗോകുലം തൃപ്പൂണിത്തുറ നഗർ അദ്ധ്യക്ഷൻ കൃഷ്ണദാസ് പോറ്റി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം ജില്ലാ ഉപാദ്ധ്യക്ഷൻ പ്രകാശ് ബാബു “അമൃത ഭാരതത്തിന് ആദർശ ബാല്യം” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. തപസ്യ കലാസാഹിത്യവേദി സംസ്ഥാന സമിതിയംഗം കെ. സതീശ് ബാബു, ബാലഗോകുലം രക്ഷാധികാരി ഗിരിജ ശിവദാസ് എന്നിവർ പ്രസംഗിച്ചു. ബാലഗോകുലം സ്ഥാപകനും മാർഗദർശിയുമായ എം. എ. കൃഷ്ണന്റ അനുഗ്രഹത്തോടെയാണ് എറണാകുളം ജില്ലയിലെ കലായാത്ര ആരംഭിച്ചത്.

ഇടപ്പള്ളി നഗരത്തിൽ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ കലായാത്രയെ സ്വീകരിച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രതാരവും നർത്തകിയുമായ ദേവി ചന്ദന, ബാലഗോകുലം എറണാകുളം ജില്ല ഉപാദ്ധ്യക്ഷൻ വിനോദ് ലക്ഷ്മൺ, ബാലഗോകുലം ജില്ല അദ്ധ്യക്ഷൻ പി. സോമനാഥൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ചങ്ങമ്പുഴ സ്മൃതി മണ്ഡപത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

തൃക്കാക്കര മുനിസിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബാലഗോകുലം തൃക്കാക്കര നഗർ അദ്ധ്യക്ഷൻ കെ.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത യോഗാചാര്യൻ ദിനചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. അമൃത ഭാരതീവിദ്യാപീഠം സംസ്ഥാന പൊതുകാര്യദർശി കെ. ജി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.

Tags: balagokulamramesh pisharadi
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies