ആലപ്പുഴ : എബിവിപി പ്രവർത്തകൻ വിശാലിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിൽ ക്യാമ്പസ് ഫ്രണ്ട്കാരായ പ്രതികളെ മുഴുവൻ വെറുതെവിട്ടത് അങ്ങേയറ്റം നിരാശാജനകവും നിർഭാഗ്യകരവുമാണെന്ന് ബിജെപി നേതാവ് എൻ ഹരി
കേസ് അട്ടിമറിക്കാൻ രാഷ്‌ട്രീയതലത്തിൽ തന്നെ വലിയ ഗൂഢാലോചന നടന്നിരുന്നു. കോൺഗ്രസിന്റെ യുവജന സംഘടനയായ കെ എസ് യുവിന്റെയും എസ്. എഫ് ഐയുടെയും പ്രവർത്തകർ കൂറു മാറിയത് ഉന്നതതലത്തിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നവാഗത വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ എത്തിയ വിശാലിനെ ആസൂത്രിതമായി എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. കേരളത്തിലെ നടുക്കിയ ഈ കേസിൽ 13 വർഷത്തിന് ശേഷമാണ് വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്.
കേസിന്റെ തുടക്കം മുതൽ അട്ടിമറിക്കാൻ നീക്കം നടന്നുവെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിരുന്നു. ദുർബലമാക്കുന്നതിനും സാക്ഷികളായ വിദ്യാർത്ഥികൾ കൂറുമാറുന്നതിനും വഴിയൊരുക്കി. ഇതിനായി രാജ്യാന്തര ദേശവിരുദ്ധ ശക്തികൾ രഹസ്യമായി പ്രവർത്തിച്ചിരുന്നു. പ്രതികളെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ രക്ഷിക്കാൻ സ്ലീപ്പർ സെല്ലുകൾ തന്നെ പ്രവർത്തിച്ചുവെന്ന് സംശയമുണ്ട്.
മതിയായ തെളിവുകൾ നൽകിയിട്ടും പരാജയപ്പെടുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ പറയുന്നത് പറയുന്നത്.ഹൈക്കോടതിയിൽ സത്യം തെളിമെന്ന് തന്നെയാണ് കരുതുന്നത്. നീതിയുടെ വെളിച്ചം അന്തിമമായി തെളിയുക തന്നെ ചെയ്യും.ബി.ജെ. പി മേഖല പ്രസിഡൻ്റ് എൻ. ഹരി പ്രസ്താവനയിൽ പറഞ്ഞു.















