വയനാട്: മേപ്പാടിയിൽ യുവതിയെ ബലാത്സംഗംചെയ്ത കേസിൽ അറബി ചികിത്സകൻ പിടിയിൽ. കട്ടിപ്പാറ ചെന്നിയാർമണ്ണിൽ വീട്ടിൽ അബ്ദുറഹിമാൻ (51) ആണ് നിന്ന് പിടിയിലായത. അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ആണ് പീഡിപ്പിച്ചത്.
ഇയാൾ മുൻകാലങ്ങളിൽ മത പ്രഭാഷണത്തിന് പോയിരുന്നു. ആ ബന്ധത്തിന്റെ പുറത്ത് ഒക്ടോബർ എട്ടിന് ഇയാൾ യുവതിയെ കോട്ടപ്പടിയിലെ ഹോം സ്റ്റേയിൽ എത്തിച്ചു ബലാത്സംഗം ചെയ്തെന്നാണ് പരാതി.
സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തളിപ്പറമ്പ്, വൈത്തിരി പോലീസ് സ്റ്റേഷനുകളിലും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും അനധികൃതമായി ആയുധം കൈവശംവെക്കൽ, സാമ്പത്തികത്തട്ടിപ്പ് കേസുകളിലും ആയുധനിയമം, സ്‌ഫോടകവസ്തുനിയമം പ്രകാരമുള്ള കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കർണാടകയിൽ സാമ്പത്തികത്തട്ടിപ്പ് കേസിലും അബ്ദുറഹിമാൻ ഉൾപ്പെട്ടിട്ടുണ്ട്. മേപ്പാടി ഇൻസ്‌പെക്ടർ എസ്എച്ച്ഒ കെ.ആർ. റെമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂർ ജില്ലയിലെ ആലക്കോടുനിന്നാണ് ഇയാളെ പിടികൂടിയത്.















