പാലക്കാട് : സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിലേക്ക്. അട്ടപ്പാടിഏരിയ സെക്രട്ടറിയായിരുന്ന വി ആർ രാമകൃഷ്ണനാണ് BJPയുമായി സഹകരിക്കാൻ തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ അഗളി പഞ്ചായത്തിൽ സിപിഎം വിമതനായി മത്സരിച്ചിരുന്നു
പിന്നാലെ അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീർ വി ആർ രാമകൃഷ്ണനെ ഫോൺ വിളിച്ച് വധഭീഷണിമുഴക്കിയത് വിവാദമായിരുന്നു.
42 വർഷമായി അട്ടപ്പാടിയിലെ സിപിഎം സജീവ പ്രവർത്തകനും രണ്ടു ടേമുകളിലായി ആറു വർഷം അട്ടപ്പാടിഏരിയ സെക്രട്ടറി, 12 വർഷം ജെല്ലിപ്പാറ ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്
നാലര വർഷം മുമ്പ് രാമൃഷ്‌ണനെ പുറത്താക്കിയതാണെന്ന് CPM പ്രാദേശിക നേതൃത്വം വാദിക്കുന്നു. നാലരവർഷം മുമ്പ് പാർട്ടി അംഗത്വം നൽകാതിരുന്നത് മുതൽ CPMഉമായി സഹകരിക്കുന്നില്ലെന്ന് രാമകൃഷ്ണൻ വെളിപ്പെടുത്തി.















