എം എൽ എ മനുഷ്യമൃഗം; അടിവസ്ത്രം വാങ്ങാൻ വരെ ഇരയിൽ നിന്ന് പണം വാങ്ങി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എം എൽ എ മനുഷ്യമൃഗം; അടിവസ്ത്രം വാങ്ങാൻ വരെ ഇരയിൽ നിന്ന് പണം വാങ്ങി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2026, 09:31 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: ക്രൂരമായ ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പോലീസിന് ലഭിച്ച മൂന്നാമത്തെ പരാതിയിലാണ് ഇപ്പോൾ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പത്തനംതിട്ട തിരുവല്ല സ്വദേശിനിയാണ് പരാതിക്കാരി. ഇവർ ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് പ്രത്യേക പോലീസ് സംഘം രാഹുലിനെ അറസ്റ്റ് ചെയ്തത്. ഹോട്ടലിൽവെച്ചും പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

പതിവ് പോലെ ഇവിടെയും നല്ല പിള്ള ചമഞ്ഞു കൊണ്ട് കടന്നു കയറുകയായിരുന്നു പ്രതി. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിട്ട സമയത്താണ് പരാതിക്കാരി രാഹുലിനെ സമൂഹ മാധ്യമം വഴി പരിചയപ്പെട്ടത്. പരിചയം ഇയാൾ പെട്ടെന്ന് പ്രണയത്തിലെത്തിച്ചു . ആദ്യ വിവാഹബന്ധം പെട്ടെന്ന് വേർപെടുത്താൻ രാഹുൽ നിർദേശിച്ചു.വിവാഹം കഴിക്കുമെന്ന് യുവതിക്ക് ഉറപ്പും നൽകി.

അധികം വൈകാതെ യുവതിയെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് രാഹുൽ അവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഏതെങ്കിലും റസ്റ്റാറന്റിൽ വെച്ച് കണ്ടാൽ പോരെയെന്ന ചോദ്യത്തിന് മറ്റുള്ളവർ കണ്ടാൽ പ്രശ്നമാകുമെന്നും ഹോട്ടൽ മുറിയാണ് സുരക്ഷിതമെന്നും രാഹുൽ പറഞ്ഞു. തുടർന്ന് ഹോട്ടലിന്റെ പേര് പറഞ്ഞു കൊടുത്ത രാഹുൽ മുറി ബുക്ക് ചെയ്യാൻ നിർദേശിച്ചു.

ഹോട്ടൽ മുറിയിലെത്തിയ യുവതിയെ രാഹുൽ സംസാരിക്കാൻ പോലും നിൽക്കാതെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. കുഞ്ഞുണ്ടായാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുമെന്നും നിർബന്ധിച്ചായിരുന്നു രാഹുലിന്റെ ആക്രമണം. ഈ കൂടിക്കാഴ്ചക്കും ശേഷവും യുവതിയെ കാണണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. എന്നാൽ ഗർഭിണിയായതോടെ യുവതിയുമായുള്ള ബന്ധം രാഹുൽ അവസാനിപ്പിച്ചു. ഗർഭിണിയായ വിവരം പറയാൻ വിളിച്ചപ്പോൾ അസഭ്യം പറഞ്ഞു.

വിവരം പുറത്തുപറഞ്ഞാൽ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്നും രാഹുൽ ഭീഷണിപ്പെടുത്തി. ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും രാഹുൽ തയാറായില്ല. മറ്റാരുടെയോ കുഞ്ഞാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. മാനസികമായി തകർന്ന യുവതി ഡി.എൻ.എ പരിശോധന നടത്താമെന്ന് അറിയിച്ചു. എന്നാൽ അതിന് രാഹുൽ തയാറായില്ല. ഗർഛഛിദ്രത്തിന് സമ്മർദം ചെലുത്തുകയായിരുന്നു. ഗർഭഛിദ്രം നടന്നുവെങ്കിലും ഭ്രൂണത്തിന്റെ സാംപിളുകൾ യുവതി സൂക്ഷിച്ചുവെച്ചു.

രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെ എല്ലാ വിവരങ്ങളും യുവതി അറിയിച്ചിരുന്നു. എല്ലാം കഴിഞ്ഞ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഭാവിയിൽ ഒരുമിച്ച് താമസിക്കുന്നതിനായി പാലക്കാട് ഫ്ലാറ്റ് വാങ്ങാനായി സമ്മർദം ചെലുത്തി. എന്നാൽ ഫ്ലാറ്റ് വാങ്ങൽ നടന്നില്ല.

പലപ്പോഴായി തന്നിൽ നിന്ന് രാഹുൽ വലിയ സാമ്പത്തിക സഹായം കൈപ്പറ്റിയിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. വില കൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരിപ്പുകളും സൗന്ദര്യ വർധക വസ്തുക്കളും വാങ്ങിപ്പിച്ചു.രാഹുൽ അടിവസ്ത്രം വാങ്ങാൻ വരെ പണം വാങ്ങിയെന്ന് യുവതി പറയുന്നു.

രാഹുലിന്റെ മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്റിഫിക് ലാബിലേക്ക് അയച്ച് ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കും.

അഞ്ച് ദിവസം മുന്‍പാണ് യുവതിയുടെ പരാതി ജി പൂങ്കുഴലിക്ക് ലഭിക്കുന്നത്. പരാതി വിശദമായി പരിശോധിച്ചശേഷം നടപടിയിലേക്ക് നീങ്ങുകയായിരുന്നു.

പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആര്‍ ക്യാമ്പിലെത്തിച്ച് എസ്‌ഐടി മേധാവി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു. രാവിലെ 10 മണിയോടെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും.

Tags: FEATURED2Rahul Mankoottathil
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies