ദക്ഷിണേന്ത്യയുടെ കുംഭമേളയ്ക്കായി തിരുനാവായ ഒരുങ്ങി: മഹാമാഘ മഹോത്സവം18 മുതല്‍ ഫെബ്രുവരി 3 വരെ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദക്ഷിണേന്ത്യയുടെ കുംഭമേളയ്‌ക്കായി തിരുനാവായ ഒരുങ്ങി: മഹാമാഘ മഹോത്സവം18 മുതല്‍ ഫെബ്രുവരി 3 വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2026, 11:06 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ‘ദക്ഷിണേന്ത്യയുടെ കുംഭമേള’ എന്നറിയപ്പെടുന്ന മഹാമാഘ മഹോത്സവം 2026, പുണ്യനദിയായ ഭാരതപ്പുഴയുടെ തീരമായ മലപ്പുറം ജില്ലയിലെ തിരുനാവായയിലും താപസന്നൂരിലുമായി 18 മുതല്‍ ഫെബ്രുവരി മൂന്ന് വരെ നടക്കും. 250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷുകാരുടെ ഇടപെടലോടെയാണ് ഈ ഹിന്ദുധര്‍മ്മയജ്ഞം നിലച്ചുപോയതെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മഹാമാഘ മഹോത്സവത്തില്‍ ഓരോ ദിവസവും അരലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നതെന്നും സ്വാമി പറഞ്ഞു. മാഘഗുപ്ത നവരാത്രി ആരംഭ ദിനമായ 19ന് രാവിലെ 11ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മഹാമാഘ മഹോത്സവത്തിന്റെ ധര്‍മ്മധ്വജാരോഹണം നിര്‍വഹിക്കും.

ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനമായ തമിഴ്നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍ നിന്നും തിരുനാവായ ത്രിമൂര്‍ത്തി സംഗമത്തിലേക്കുള്ള മഹാമേരു രഥയാത്രയ്‌ക്കും 19ന് രാവിലെ തുടക്കമാകും. തമിഴ്നാട്ടിലെ പ്രമുഖ ആധീനങ്ങള്‍ പങ്കെടുക്കുന്ന യാത്ര ഭാരതീയ ധര്‍മ്മ പ്രചാരസഭയുടെ ആചാര്യന്‍ യതീശാനന്ദനാഥന്‍ ഡോ. ശ്രീനാഥ് കാരയാട്ട് ആണ് നയിക്കുന്നത്. 19ന് വൈകിട്ട് 6ന് തിരുനാവായയില്‍ മോഹന്‍ജി ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന നിളാ ആരതിക്കും തുടക്കമാകും. ബ്രഹ്‌മര്‍ഷി മോഹന്‍ജി പ്രഥമ ആരതി നടത്തും. കാശി ദശാശ്വമേധ് ഘാട്ടിലെ ഗംഗാ ആരതി പണ്ഡിറ്റുകള്‍ അര്‍ച്ചകരാകുന്ന ആരതി ഫെബ്രുവരി മൂന്ന് വരെ ദിവസവും വൈകിട്ട് നിളാതീരത്തു നടക്കും. മാഘമഹോത്സവത്തില്‍ ദിവസവും രാവിലെ വേദഘോഷത്തോടെ നടക്കുന്ന സ്‌നാനത്തിനും വൈദിക ക്രിയകള്‍ക്കും ഗായത്രി ഗുരുകുലം ആചാര്യന്‍ അരുണ്‍ പ്രഭാകര്‍ നേതൃത്വം നല്‍കും. പ്രധാനദിനമായ മാഘപൂര്‍ണിമയിലെ തൈപ്പൂയാഘോഷങ്ങള്‍ എല്‍എംആര്‍കെ ക്യാപ്റ്റന്‍ രജിത് കുമാറിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെടുന്നത്.

എല്ലാ ദിവസവും നവകോടി നാരായണജപാര്‍ച്ചന നടക്കും. ഓരോ ക്ഷേത്രങ്ങളില്‍ നിന്നും ദീപവുമായി എത്തുന്ന ഭക്തസമിതികള്‍ക്ക് മാഘവൃക്ഷവും രക്ഷാദേവതകളുടെ ആസ്ഥാനവുമായ അശ്വത്ഥവൃക്ഷത്തൈ പ്രസാദമായി നല്‍കും. ഫെബ്രുവരി മൂന്നിന് മകം നാളില്‍ രാവിലെ നടക്കുന്ന അമൃതസ്‌നാനത്തോടേയും യതിപൂജയോടെയുമാണ് മഹോത്സവം സമാപിക്കുന്നത്.

മഹോത്സവത്തിന് മുന്നോടിയായുള്ള പ്രായശ്ചിത്തശ്രാദ്ധങ്ങള്‍ 16 മുതല്‍ 18 വരെ നടക്കും. തുടര്‍ന്ന് 19 മുതല്‍ ഒരോ തിഥികളുടേയും ദേവതകള്‍ക്ക് പ്രത്യേക പൂജകളും ഉണ്ടാകും. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എല്ലാ പരമ്പരകളിലുംപെട്ട ആചാര്യന്മാര്‍ പൂജകള്‍ക്ക് കാര്‍മികത്വം വഹിക്കും. സ്വാമി അഭിനവ ബാലാനന്ദഭൈരവനാണ് മാഘയജ്ഞ പദ്ധതികള്‍ സംയോജിപ്പിച്ചിട്ടുള്ളത്. മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ്- മന്ത്ര ആണ് മാഘയജ്ഞ ക്രിയകളുടെ സംഘാടനം നിര്‍വഹിക്കുന്നത്.

മാഘമേളക്കെത്തുന്ന വിവിധ പരമ്പരകളുടെ പ്രത്യേക അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വല്‍സദസുകളും കളരി, യോഗ അനുഷ്ഠാനങ്ങളും കലാവതരണങ്ങളും അടക്കം നിരവധി പരിപാടികള്‍ക്ക് നിളാതീരം വേദിയാകും. 18 മൗനി അമാവാസി, 19 മാഘപ്രതിപദം, 22 ഗണേശ ജയന്തി, 23 വസന്ത പഞ്ചമി, 25 രഥ സപ്തമി, 26 ഭീഷ്മാഷ്ടമി, 27 മഹാനന്ദാനവമി, 28 ഗുപ്തവിജയദശമി, 29 ജയ ഏകാദശി. ഫെബ്രുവരി ഒന്നിന് തൈപ്പൂയവും മാഘപൗര്‍ണമിയും, 3ന് മകം നക്ഷത്രം എന്നിവയാണ് മാഘമഹോത്സവക്കാലത്തെ വിശിഷ്ടമായ തിഥികളും മുഖ്യ സ്‌നാനദിവസങ്ങളും

രജിസ്‌ട്രേഷന്‍, സന്നദ്ധ പ്രവര്‍ത്തക പങ്കാളിത്തം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭ്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാനും തിരുനാവായ നാവാമുകുന്ദ ക്ഷേത്രം മേല്‍ശാന്തിയുമായ അരീക്കര സുധീര്‍ നമ്പൂതിരി, വര്‍ക്കിങ് ചെയര്‍മാന്‍ കെ. ദാമോദരന്‍, ചീഫ് കോഓര്‍ഡിനേറ്റര്‍ കെ. കേശവദാസ് എന്നിവരും പങ്കെടുത്തു.

Tags: South India Kumba mela
Share
Tweet
SendShare

More News from this section

മെസ്സി തട്ടിപ്പ്: പിണറായി വിജയനെ SIT ചോദ്യം ചെയ്യും; ജയതിലകിന് കുരുക്ക് മുറുകുന്നു; കലൂർ സ്റ്റേഡിയം കൈമാറ്റത്തിലും അന്വേഷണം

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

Latest News

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies