തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വൻ കഞ്ചാവ് വേട്ട. ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ . മുട്ടത്തറ പള്ളം അബു മൻസിലിൽ അബുതാഹിർ ( 30) കൊഞ്ചിറ പാറപ്പൊറ്റ ലക്ഷ്മി ഭവനിൽ കണ്ണൻ എന്ന മിഥുൻ (31) എന്നിവരെയാണ് നെടുമങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രവീണും സംഘവും ചേർന്ന് പിടികൂടിയത്.
ഓട്ടോയിൽ കറങ്ങി നടന്ന് വിൽപ്പന നടത്തുന്നതിനിടെ മുല്ലശേരി പൊയ്പ്പാറ വച്ചാണ് ഇവർ എക്സൈസിന്റെ പിടിയിലായത്.താഹീർ നിരവധി മയക്കുമരുന്ന് കേസിലെയും മറ്റ് ക്രിമിനൽ കേസിലെയും പ്രതിയാണ് . ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് എക്സൈസ് പറഞ്ഞു.















