സംസ്ഥാനത്ത് സ്വർണവില കടിഞ്ഞാൺ പൊട്ടിച്ച് പായുന്നു. ഇന്ന് രാവിലെ പവന് ഒറ്റയടിക്ക് കൂടിയത് 3,680 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,520 രൂപയായി. 14,190 രൂപയാണ് ഒരു ഗ്രാമിന്റെ വില.
അന്താരാഷ്‌ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. ഇന്നലെയും സ്വർണവില 3,160 രൂപ കൂടിയിരുന്നു. 1,10,400 രൂപയായിരുന്നു ഇന്നലത്തെ വില. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്‌ക്ക് മുകളിൽ നൽകണം.
ഇന്ന് 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 15,480 രൂപയും, 22 കാരറ്റിനറെ വില 14,190 രൂപയും 18 കാരറ്റിന്റെ വില 11,611 രൂപയുമാണ്.















