കൊച്ചി: ഫെയ്സ് ക്രീം മാറ്റിവച്ചെന്ന് ആരോപിച്ച് മകൾ അമ്മയെ ക്രൂരമായി ആക്രമിച്ചു. കമ്പിപ്പാര കൊണ്ട് അമ്മ സരസുവിന്റെ വാരിയെല്ല് യുവതി അടിച്ചു തകർത്തു. മകൻ നിവ്യയെ പനങ്ങാട് പൊലീസ് വയനാട് നിന്നും പിടികൂടി. കൊലപാതകം, കഞ്ചാവ് കേസുകളിൽ പ്രതിയാണ് യുവതി.
യുവതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. ഓരോ കാരണങ്ങൾ പറഞ്ഞ് മകൾ അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. വൈകുന്നേരം തൊഴിലുറപ്പ് തൊഴിലാളിയായ സരസു വീട്ടിലുണ്ടായിരുന്നു. ആ സമയത്താണ് തന്റെ ഫെയ്സ് ക്രീം കാണാനില്ലെന്നും മാറ്റിവച്ചെന്നും പറഞ്ഞു കൊണ്ടുള്ള ക്രൂരമർദ്ദനം.
ആദ്യം കഴുത്തിന് കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. തുടന്നാണ് കമ്പിപ്പാര കൊണ്ടുള്ള മർദ്ദനം. ഗുരുതരമായി പരിക്കേറ്റ സരസു ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പ്രതി ഒളിവിൽ പോയത്. പ്രതിയെ ഉടൻ പനങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കും.















