പാലക്കാട്: ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയതായി പരാതി. കഞ്ചിക്കോടാണ് സംഭവം. മേനോൻ പാറ സ്വദേശി അജീഷ് ആണ് തിങ്കളാഴ്ച തൂങ്ങി മരിച്ചത്. ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി മൂലമാണ് അജീഷ് ആത്മഹത്യ ചെയ്തതെന്നാണ് കുടുബത്തിന്റെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകി.
ഒരു ലോൺ ആപ്പിൽ നിന്ന് അജീഷ് പണം കടം വാങ്ങിയിരുന്നു. എടുത്തതിൽ കൂടുതൽ പണം പലിശ സഹിതം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നെന്ന് കുടുംബം ആരോപിക്കുന്നു. റൂബിക്ക് മണി എന്ന ആപ്പിന്റെ പേരിലാണ് ഭീഷണി വന്നത്.
അജീഷിനെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കും എന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയത് . ഇതിൽ മനംനൊന്താണ് അജീഷ് ജീവനൊടുക്കിയതെന്ന് സഹോദരൻ പറഞ്ഞു.















