കൊല്ലം: ചന്ദനത്തോപ്പിൽ SFI ഗുണ്ടാ ആക്രമണം. എബിവിപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.
ചന്ദനത്തോപ്പ് ITI തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
എബിവിപി ജില്ലാ പ്രസിഡന്റ് ആഷിഷ് ജില്ലാ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് സെക്രട്ടറി തുടങ്ങിയവരെ SFI പ്രവർത്തകർ ക്രൂരമായി മർദിച്ചു
എബിവിപിയുടെ ഫ്ലെക്സ് ബോർഡുകളും കൊടി തോരണങ്ങളും നശിപ്പിച്ചു. SFI ഏരിയ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പരിക്കേറ്റ എബിവിപി പ്രവർത്തകരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















