കണ്ണൂർ: വീണ്ടും കൊലവിളി മുദ്രാവാക്യവുമായി സിപിഎം. ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ ആണ് വധശ്രമകേസ് പ്രതികളുടെ നേതൃത്വത്തിൽ സിപിഎമ്മുകാർ കൊലവിളി മുദ്രാവാക്യം വിളിച്ചത്, ആർഎസ്എസ് പ്രവർത്തകരുടെ കയ്യും കാലും വെട്ടുമെന്നും വേണ്ടിവന്നാൽ തലയും വെട്ടുമെന്നുമായിരുന്നു ഭീഷണി.
ചിറ്റാരിപ്പറമ്പിലെ ആർഎസ്എസ് പ്രവർത്തകൻ വിജോയ് വധശ്രമ കേസിലെ പ്രതികളായ സമിത്ത്, അജേഷ്, റിജീഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രകോപനം.















