പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സിനിമാ ഷൂട്ടിംഗ് നടത്തിയതിന് സംവിധായകൻ അനുരാജ് മനോഹറിനെതിരെ കേസ്. വനം വകുപ്പ് ആണ് കേസെടുത്തിരിക്കുന്നത്. വനത്തിൽ അതിക്രമിച്ചു കയറിയതടക്കം വകുപ്പുകളാണ് സംവിധായകനെതിരെ ചുമത്തിയിരിക്കുന്നത്.
നിയന്ത്രണം ലംഘിച്ചു സിനിമ ചിത്രീകരണം നടത്തിയതിൽ അന്വേഷണം നടത്തണമെന്ന് ദേവസ്വം പ്രസിഡന്റ്, ദേവസ്വം വിജിലൻസിനോട് ആവശ്യപ്പെട്ടിരുന്നു. പരാതിയിൽ ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു
പത്തനംതിട്ട റാന്നി ഡിവിഷനിലാണ് നിലവിൽ കേസെടുത്തത്. പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്.















