കണ്ണൂർ: പയ്യന്നൂരിൽ പോലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സി പി എം പ്രവർത്തകന് പരോൾ . 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ടി സി നന്ദകുമാറിനാണ് ആറ് ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. അച്ഛന് അസുഖം ചൂണ്ടിക്കാട്ടിയാണ് പരോൾ നൽകിയത്.
നേരത്തെ ഇതേ കേസിൽ പരോൾ ലഭിച്ച ഡിവൈഎഫ്ഐ നേതാവ് നിഷാദ് ചട്ടം ലംഘിച്ച് സിപിഎം പ്രകടനത്തിൽ പങ്കെടുത്തത് വിവാദമായിരുന്നു. പയ്യന്നൂരിൽ ബിഎംഎസ് പ്രവർത്തകനായിരുന്ന സി കെ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് നന്ദകുമാർ.















