കൊല്ലം : കൈക്കൂലി കേസിൽ ട്ട. എസ് ഐ ക്ക് എഴു വർഷം തടവും പിഴയും. അപകടത്തില്‍പ്പെട്ട ഇരുചക്രവാഹനം വിട്ടുനല്‍കുന്നതിനും കേസിലെ എഫ്.ഐ.ആര്‍. നല്‍കുന്നതിനുമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 2015-ല്‍ ചാത്തന്നൂര്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ആര്‍.മോഹനനാണ് കുറ്റക്കാരൻ.
കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി എസ് മോഹിതാണ് 7 വർഷം തടവും 20000 പിഴയും വിധിച്ചത്. കൊല്ലം വിജിലൻസ് കോടതി സ്ഥാപിച്ച ശേഷമുള്ള ആദ്യ വിധി പ്രസ്താവമാണിത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സിജു രാജൻ ഹാജരായി.















