പാലക്കാട്: ഷൊർണൂരിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഷൊർണൂർ കൊച്ചിൻ പാലത്തിന് സമീപം നമ്പ്രം ഭാഗത്തേക്ക് പോകുന്ന റോഡിന്റെ അരികിലാണ് മൃതദേഹം കണ്ടെത്തിയത്. ഏതാണ്ട് 70 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.
ഷൊർണൂർ സബ് ഇൻസ്പെക്ടർ അശ്വിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളുടെ ബന്ധുക്കൾക്കായുള്ള അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു















