തൃശൂർ: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാൻ്റിനിൽ തീപിടുത്തം. ഇന്ന് പുലർച്ചെ 1.15 ഓടെയാണ് സംഭവം. അടച്ചിട്ടിരുന്ന കാൻ്റിനിന്റെ മുകൾ ഭാഗത്ത് നിന്ന് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
ഒന്നര വർഷം മുൻപാണ് കാൻ്റിൻ നവീകരണം നടത്തി തുറന്ന് പ്രവർത്തനം ആരംഭിച്ചത്. ഇരിഞ്ഞാലക്കുട ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്















