പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾക്ക് ആദർശ വൈകല്യം: മതരാഷ്ട്രവാദത്തെയും രാഷ്ട്രീയ ഇസ്‌ലാമിനെയും തള്ളിക്കളയണം: ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ യു ഡി എഫിന് മുന്നറിയിപ്പുമായി സമസ്ത പ്രമേയം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾക്ക് ആദർശ വൈകല്യം: മതരാഷ്‌ട്രവാദത്തെയും രാഷ്‌ട്രീയ ഇസ്‌ലാമിനെയും തള്ളിക്കളയണം: ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ യു ഡി എഫിന് മുന്നറിയിപ്പുമായി സമസ്ത പ്രമേയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2026, 06:56 am IST
FacebookTwitterWhatsAppTelegram

മലപ്പുറം: മതരാഷ്‌ട്രവാദത്തെയും രാഷ്‌ട്രീയ ഇസ്‌ലാമിനെയും തള്ളിക്കളയണം എന്ന താക്കീതുമായി സമസ്ത പ്രമേയം. സുന്നി ഐക്യാഹ്വാനത്തെ സമസ്ത എ പി വിഭാഗം സ്വാഗതം ചെയ്തിട്ടുണ്ട് .

പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റ് ആശയങ്ങൾ വിശ്വാസികളെ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്ന് സമസ്ത പ്രമേയത്തിൽ വ്യക്തമാക്കി. ഇന്ത്യയുടെ മതേതര ജനാധിപത്യ പശ്ചാത്തലത്തിനും ബഹുസ്വരതക്കും നിരക്കാത്ത പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ആശയങ്ങൾ വിശ്വാസികളെ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനും സങ്കുചിതമായ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കാനുമാണ് എക്കാലത്തും ശ്രമിച്ചിട്ടുള്ളതെന്ന് പ്രമേയത്തിൽ പറയുന്നു.

മതത്തെ രാഷ്‌ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കാൻ ശ്രമിക്കുന്ന പ്രവണത ജനാധിപത്യത്തിന്റെ അന്തസ്സത്ത ചോർത്തിക്കളയുന്നതും മതാത്മക വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് പ്രമേയത്തിൽ പറയുന്നു.

മതേതര ചേരിയിലെ പ്രസ്ഥാനങ്ങൾ കേവലമായ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കും അധികാര ലാഭങ്ങൾക്കും വേണ്ടി വിനാശകരമായ ആശയ പശ്ചാത്തലമുള്ള ഇത്തരം സംഘടനകളുമായി അവിശുദ്ധ സഖ്യങ്ങളിൽ എർപ്പെടുന്നതും അവർക്ക് രാഷ്‌ട്രീയ ഇടങ്ങളിൽ മാന്യത നൽകുന്നതും രാജ്യത്തിന്റെ ബഹുസ്വരതയെ പ്രതിസന്ധിയിലാക്കും. ആദർശ വൈകല്യമുള്ള പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾക്ക് താവളമൊരുക്കുന്ന അവസരവാദപരമായ നിലപാടുകളിൽ നിന്ന് എല്ലാ രാഷ്‌ട്രീയ സംഘങ്ങളും പിന്മാറണം. മതേതരത്വത്തിന്റെ സുരക്ഷാകവചം തകർക്കുന്ന ഇത്തരം രാഷ്‌ട്രീയ അപചയങ്ങളെയും സഖ്യങ്ങളെയും വിശ്വാസികൾ പൂർണമായും തിരസ്‌കരിക്കുകയും ജനാധിപത്യപരമായ ജാഗ്രത ഉയർത്തിപ്പിടിക്കുകയും വേണമെന്ന് പ്രമേയത്തിൽ പറയുന്നു.

സുന്നി ഐക്യാഹ്വാനത്തിൽ ക്രിയാത്മകമായ ഐക്യനിർദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് എ പി വിഭാഗം വ്യക്തമാക്കി. ഐക്യം കാലം ആവശ്യപ്പെടുന്നതാണെന്നും ഐക്യത്തിന് ആരും എതിരല്ലെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. സുന്നി ഐക്യം എന്നത് കാലഘട്ടത്തിന്റെ വലിയ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.

‘സമസ്ത; 100 പ്രകാശവർഷങ്ങൾ’ എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനം മലപ്പുറത്ത് നടക്കുമെന്ന് കാന്തപുരം മുസ്‌ലിയാർ അറിയിച്ചു. അടുത്ത വർഷം ജനുവരി 28, 29, 30, 31 തീയതികളിലാണ് സമ്മേളനം നടക്കുക.

Tags: Samastha Kerala Jem-iyyathul UlamaKanthapuram AP Aboobacker Musliyar
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies