കൊച്ചി: പിഎഫ്ഐ ഭീകരൻ കൊച്ചിയിൽ അറസ്റ്റിൽ. നിരോധിത ഭീകര സംഘടനയായ പിഎഫ്ഐയുടെ ആയുധ പരിശീലകനായ മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയാണ് അറസ്റ്റിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് എൻഐഎ ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
പിഎഫ്ഐ നിരോധവുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്നു മൊയ്തീൻകുട്ടി. ഭീകരനെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് ഏഴ് ലക്ഷം രൂപ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.















