നിലമേൽ സ്വദേശികളുടെ മരണം; അസ്മാക് ഹോട്ടൽ പ്രവർത്തിക്കുന്നത് അനധികൃതമായി; നഗരസഭയുടെ ലൈസൻസില്ല; മീൻ സൂക്ഷിച്ചിരിക്കുന്നത് ഷെഡ്ഡിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിലമേൽ സ്വദേശികളുടെ മരണം; അസ്മാക് ഹോട്ടൽ പ്രവർത്തിക്കുന്നത് അനധികൃതമായി; നഗരസഭയുടെ ലൈസൻസില്ല; മീൻ സൂക്ഷിച്ചിരിക്കുന്നത് ഷെഡ്ഡിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2026, 12:59 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിലമേൽ സ്വദേശികൾ ഭക്ഷണം കഴിച്ച വിഴിഞ്ഞത്തെ അസ്മാക് ഹോട്ടൽ പ്രവർത്തിക്കുന്നത് അനധികൃതമായെന്ന് കണ്ടെത്തെൽ.  അനധികൃത ബിൽഡിംഗിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.  ഹോട്ടലിന് നഗരസഭയുടെ ലൈസൻസില്ല. ഇതിന്റെ പേരിൽ  രണ്ട് തവണ നേരത്തെ നഗരസഭ നോട്ടീസ് നൽകിയിരുന്നു. വിഴിഞ്ഞം തീരപ്രദേശത്ത് പ്രവർത്തിക്കുന്നത് ആകെ 14 ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ12 നും നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ അനുമതിയില്ല. തമിഴ്നാട്ടിൽ നിന്നും വിഴിഞ്ഞത്ത് നിന്നുമാണ് ഇവിടെ മീനെത്തുന്നത്. റസ്റ്റോറൻറിന് സമീപത്തെ ഷെഡ്ഡിൽ ഐസ് നിറച്ച പെട്ടികളിലാക്കിയാണ് ഇവർ മീൻ സൂക്ഷിച്ചിരുന്നത്.  ഓൺലൈനിൽ 100 രൂപ അടച്ചാൽ ലഭിക്കുന്ന പ്രാഥമിക ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ മാത്രമാണാണ് ഇവർക്ക് ആകെയുള്ളത്.

തിങ്കളാഴ്ച രാത്രിയാണ് നിലമേൽ പ്ലാച്ചിയോട് കുന്നിൽ വീട്ടിൽ റഷീദാ ബിവി(58) മരുമകൻ ഷാജി (48) എന്നിവർ മരിച്ചത്. രാത്രി ഒൻപത് മണിയോടെയാണ് നിലമേലിൽ നിന്നും റഷീദാ ബീവി, ഷാജി, ഭാര്യ സജിമോൾ, മക്കളായ ഷാൻ, ഷിബിൻ എന്നിവർ   വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചത്. ഷാജിയുടെ സുഹൃത്ത് കണ്ണനും ഒപ്പമുണ്ടായിരുന്നു . കൊഞ്ച്, കണവാ തോരൻ, മീൻമുട്ട , പൊറോട്ട, അപ്പം തുടങ്ങിയവയാണ് കഴിച്ചത്.  രാത്രി ഒരു മണിയോടെ തിരിച്ചു വരും വഴി റഷീദ ബീവിക്കാണ് ആദ്യം അസ്വസ്ഥത ഉണ്ടായത്. പിന്നാലെ ഷാജിക്കും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. മെഡിക്കൽ കോളജിൽ വച്ചാണ് ഇരുവരുടെയും മരണം സംഭവിച്ചത്. റസ്റ്റോറൻറിന്റെ ഒന്നാം നിലയിൽ ഇവർ ഇരുന്ന ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

അസ്മാക് ഹോട്ടലിൽനിന്ന് ആഹാരം കഴിച്ച തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരെ കൂടി ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സ്രവങ്ങൾ പതോളജി പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നാലേ യഥാർത്ഥ കാരണം കണ്ടെത്താനാകൂ.

Tags: food poision
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies