‘കേരള സ്റ്റോറി -2 ഗോസ് ബിയോണ്ടി’നെതിരെ വാളെടുക്കുന്നവരുടെ ഇരട്ടത്താപ്പ് ഇതിനകം തന്നെ ചർച്ചയാണ്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ ഞങ്ങളുടെ കേരളം ഇങ്ങനെയല്ല എന്ന നിലവിളിക്കുകയാണ് ഇടത്- വലത് മുന്നണികൾ. എന്നാൽ ഈ നിലവിളിയുടെ ഇടയിൽ ഇവർ തീവ്രവാദത്തെ വെള്ളപൂശുകയാണെന്ന് ചെയ്യുന്നത്. ലവ് ജിഹാദും തീവ്രവാദ റിക്രൂട്ട്മെന്റും കെട്ടുകഥകളല്ലെന്ന് മലയാളികൾക്ക് വ്യക്തമായി അറിയുകയും ചെയ്യും. ഈ വിഷയത്തിൽ എബിവിപി സംസ്ഥാന സെക്രട്ടറി യദുകൃഷ്ണൻ എഴുതിയ കുറിപ്പ് വായിക്കാം….
“Goes Beyond” എന്ന ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം അറിയാത്തവരല്ല മലയാളികൾ. ലവ് ജിഹാദും തീവ്രവാദ റിക്രൂട്ട്മെന്റും കെട്ട് കഥകളല്ലെന്ന് അഖിലയിലൂടെയും ആതിരയിലൂടെയും തുടങ്ങി ഏറ്റവും അവസാനം കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യയിലൂടെയും തിരിച്ചറിഞ്ഞവരാണ് അവർ. എന്നാൽ ഇത് കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ലന്നും അതിന്റെ ഭീകരത കേരളത്തിന് അപ്പുറത്തേക്കും ഉണ്ടെന്ന് പറയാൻ ശ്രമിക്കുന്നതായി “Kerala Story 2 – Goes Beyond” എന്ന സിനിമയുടെ പേരിൽ തന്നെ വ്യക്തമാണ്. ട്രെയിലറിൽ രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളെ കുറിച്ചും പറയുന്നുണ്ട്. ഇത്തരത്തിൽ നിരവധി സ്ഥലങ്ങളിൽ മതം മാറ്റ ശ്രമത്തിനൊപ്പം ബീഫ് നിർബന്ധിപ്പിച്ച് കഴിപ്പിക്കുന്നത് സംബന്ധിച്ച് ഒട്ടനവധി വാർത്തകളും വന്നിട്ടുണ്ട്. എന്നാൽ കേരളത്തിലെ മാധ്യമങ്ങളും ഈ തെരഞ്ഞെടുപ്പ് സമയത്ത് തീവ്രവാദത്തിന് കുടപിടിച്ച് നാല് വോട്ട് നേടാം എന്ന് കരുതുന്നവരും ചേർന്ന് രണ്ട് ദിവസമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം അസത്യവും കാപട്യവും മാത്രമല്ല തീവ്രവാദത്തിനുള്ള കുഴലൂത്തും കൂടിയാണ്.
യഥാർത്ഥ്യത്തിൽ “സിനിമയല്ല പ്രോപഗണ്ട ഇത് കേരളത്തിന് എതിരെയാണ് എന്ന പ്രചാരവേലയാണ് പ്രോപഗണ്ട”. ഭരണവിരുദ്ധ വികാരം മറച്ച് പിടിക്കാനും യഥാർത്ഥ സാമൂഹിക വിഷയങ്ങളിൽ നിന്നും ഒളിച്ചോടാനുമുള്ള ഈ ശ്രമത്തിന് പ്രബുദ്ധ മലയാളികൾ തലവച്ച് കൊടുക്കുന്നത് ആത്മഹത്യാപരമാണ്. നാല് വോട്ടിനുവേണ്ടി ഏത് തീവ്രവാദത്തെയും വെള്ളപൂശൻ ഇറങ്ങിയിരിക്കുന്നവരെ തിരിച്ചറിയുകയും വേണം.
എമ്പുരാൻ സിനിമയിൽ സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെകുറിച്ച് വാതോരത്തെ സംസാരിച്ചവർക്ക് ഇന്ന് കേരളാ സ്റ്റോറിയുടെ സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെകുറിച്ച് മിണ്ടാട്ടമില്ല കാരണം മറുഭാഗത്ത് സംഘടിത വോട്ട് ബാങ്ക് ആണ്. പിന്നെ ബീഫും പേർക്കുമൊക്കെ കഴിക്കാനുള്ള സ്വാതന്ത്ര്യം പോലെതന്നെ കഴിക്കാതിരിക്കാനുമുള്ള സ്വതന്ത്ര്യം ഈ നാട്ടിൽ ഉണ്ട്. നിർബന്ധിച്ച് കഴിപ്പിക്കുന്നത് ആ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്.















