ഇടുക്കി : കോതമംഗലത്ത് കാട്ടാന വളർത്തു പോത്തിനെ കുത്തിക്കൊന്നു. കോട്ടപ്പടി വെറ്റിലപ്പാറയിൽ സ്വദേശി ബെന്നി വർഗീസിന്റെ വളർത്ത് പോത്തിനെയാണ് കാട്ടാനകൾ കൊന്നത്. പുലർച്ചെയായിരുന്നു കാട്ടാന ആക്രമണം.
ഇന്നലെ വൈകിട്ട് മുതൽ 3 കാട്ടാനകൾ പ്രദേശത്തുണ്ടായിരുന്നു. വനാതിർത്തിയായ വെറ്റിലപ്പാറയിൽ വന്യമൃഗശല്യം രൂക്ഷമാണ്.















