കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ സംയുക്ത വോട്ടര്‍ പട്ടിക പരിശോധനയ്‌ക്ക് എംഎല്‍എ എ.കെ.എം.അഷറഫിനെ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വെല്ലുവിളിച്ചു. വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് എംഎല്‍എ എ.കെ.എം.അഷറഫ് ആരോപണം ഉന്നയിച്ചിരുന്നു.
“കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും കള്ളവോട്ടുകള്‍ മുസ്ലീം ലീഗ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്, ഇക്കാര്യം ബിജെപി സ്വതന്ത്രമായി പരിശോധിച്ചുവരികയാണ്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും തുറന്ന മനസ്സോടെ പരിശോധിക്കാന്‍ തയ്യാറാണ് ആരോപണങ്ങളില്‍ വാസ്തവമുണ്ടെങ്കില്‍ സംയുക്ത പരിശോധനയ്‌ക്ക് എതിര്‍പ്പില്ല”; അദ്ദേഹം വ്യക്തമാക്കി.
വോട്ടര്‍ പട്ടികയില്‍ നിന്നും മണ്ഡലത്തില്‍ താമസമില്ലാത്തവരെ തള്ളാനാണ് ബിജെപി അപേക്ഷ നല്‍കിയത്. മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ട് തള്ളാന്‍ ലഭിച്ച അപേക്ഷ 124മാത്രമാണ്. അതില്‍ 92 അപേക്ഷ നല്‍കിയത് യുഡിഎഫ് ആണ്. ചില ബിഎല്‍ഒമാരെ കൂട്ട് പിടിച്ച് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.















