വയനാട്: ബത്തേരിയിൽ രാത്രി ആനയെ തുരത്താൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കനാട് സ്വദേശി രജീവിനെ (48) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് സംശയം. രജീവിനെ കണ്ടെത്തിയ സ്ഥലത്ത് ആനയുടെ കാൽപ്പാടുകൾ കണ്ടെത്തി.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് തുരത്താൻ പോയതായിരുന്നു യുവാവ്. മണിക്കൂറുകൾ കഴിഞ്ഞിട്ടും രജീവ് വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് രജീവിനെ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രജീവിന്റെ ശരീരത്തിന് പുറമെ കാര്യമായ പരുക്കുകളില്ലെന്നാണ് വിവരം. പോസ്റ്റ്മോർട്ടം പരിശോധനയിലേ കൃത്യമായ മരണകാരണം വ്യക്തമാകൂ. പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണ്.















