ഗുവാഹത്തി: അസമിൽ ഇന്നലെ കാണാതായ വ്യോമസേനയുടെ സുഖോയ് വിമാനത്തിൻറ അവശിഷ്ടങ്ങൾ കണ്ടെത്തി. അസമിലെ കർബി ആംഗ്ലോംഗ് ജില്ലയിൽ വിമാനം തകർന്നുവീണതായി ഗുവാഹത്തി പ്രതിരോധ പിആർഒ അറിയിച്ചു.
അസമിലെ തേസ്പൂർ വ്യോമതാവളത്തിൽ നിന്ന് പരിശീലന പറക്കലിനായി ഉയർന്ന വിമാനമാണ് റഡാർ പരിധിയിൽ നിന്ന് കാണാതായത്. വിമാനത്തിൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഗുവാഹത്തിക്ക് വടക്ക് ഭാഗത്തുള്ള വനമേഖലയ്‌ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം റഡാറിൽ നിന്ന് മറഞ്ഞത്.















