തിരുവനന്തപുരം: ജൂനിയർ ഘടകകക്ഷിയായ സിഎംപിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ നിയമസഭാ സീറ്റ് നൽകി ഒഴിവാക്കുന്നതിൽ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു.
സിഎംപിയുടെ സി പി ജോണിനെ മത്സരിപ്പിക്കാനാണ് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം അവർക്ക് നൽകുന്നത്. എന്നാൽ വി എസ് ശിവകുമാറിനെ വെട്ടാനുള്ള നീക്കമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. സി പി ജോണിന് യാതൊരു ബന്ധങ്ങളും ഇല്ലാത്ത പ്രദേശമാണിത്.
അതിനാൽ തന്നെ സിപിഐ ജോണിനെ മത്സരിപ്പിച്ചാല്‍ രാജി വയ്ക്കുമെന്നാണ് പത്തോളം ഡിസിസി ഭാരവാഹികള്‍ ഭീഷണി മുഴക്കി.ഇവര്‍ ഇതുസംബന്ധിച്ച് അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചു. ഘടകകക്ഷി മത്സരിച്ചാല്‍ ബിജെപി ഉറപ്പായും ജയിക്കുമെന്നും കത്തില്‍ പറയുന്നു.സീറ്റ് ഘടകകക്ഷിക്ക് നല്കിയാല് നേമം ആവര്‍ത്തിക്കുമെന്നുമാണ് നേതാക്കളുടെ മുന്നറിയിപ്പ്. സീറ്റ് സിഎംപിക്ക് നല്‍കരുതെന്ന് 12 മണ്ഡലം പ്രസിഡന്റുമാരും ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിക്കാനുളള കരുക്കള്‍ നീക്കുന്നുണ്ട് എന്ന് റിപ്പോർട്ടുണ്ട്.















