തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിവാഹിതയായ കുംഭമേള വൈറൽ താരം മൊണാലിസ ഭൊസ്ലേയ്‌ക്ക് 16 വയസ് മാത്രമാണുള്ളതെന്ന് പെൺകുട്ടിയുടെ അമ്മ. വിവാഹത്തിന് തങ്ങൾ അനുമതി നൽകിയിട്ടില്ലെന്നും മകൾ പ്രശസ്തയായ ശേഷം തങ്ങളെ കാണാറില്ലെന്നും അമ്മ പറഞ്ഞു.
മൊണാലിസ പിതാവ് കേരളത്തിലുണ്ട്. പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കി വിവാഹം കഴിപ്പിച്ചതാണ്. പിതാവിനരികിൽ നിന്ന് മകളെ സമ്മർദ്ദത്തിലാക്കി കൊണ്ടുപോയതാണ്. മകൾക്ക് 16 വയസ് മാത്രമാണുള്ളത്.
ജനന തീയതി തനിക്കറിയില്ല. സർട്ടിഫിക്കറ്റുകളെല്ലാം മകളുടെ കൈയിലാണുള്ളത്. മകളെ തിരികെ ലഭിക്കാൻ സഹായിക്കണമെന്നും അമ്മ പറഞ്ഞു. മകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ താൻ ആത്മഹത്യ ചെയ്യുമെന്നും അമ്മ പറയുന്നു.















