തിരുവനന്തപുരം: ചാലയിൽ എൽപിജി സിലിണ്ടർ മോഷണം പോയി. ആര്യശാലയിലെ വി. എസ് ഹോട്ടലിൽ ഇന്ന് പുലർച്ചെ ആയിരുന്നു മോഷണം നടന്നത്. ഹോട്ടലിൽ അതിക്രമിച്ച് കയറി മോഷ്ടിച്ചു കടത്തുകയായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഫോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
ചാക്കുമായാണ് മോഷ്ടാവ് ഹോട്ടലിലെത്തിയത്. ഫ്യൂസ് ഊരി മാറ്റിയ ശേഷം ചാക്കുകൊണ്ട് തലമറച്ചു. പിന്നീട് കയ്യിലുണ്ടായിരുന്ന ടോർച്ചുമായി ഹോട്ടലിനകമെല്ലാം പരിശോധിച്ചു. പിന്നാലെ അടുക്കളയിൽ കയറി ഗ്യാസ് കുറ്റി എടുത്ത് കൊണ്ടുപോകുന്നതാണ് ദൃശ്യത്തിലുള്ളത്.















