തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികജാതി- പട്ടികവർഗ അതിക്രമ നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ നിയമ പ്രകാരം നൽകേണ്ട നഷ്ട പരിഹാരവും ആശ്രിത നിയമനം നടത്തുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്‌ച്ച വരുത്തിയതായി ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്.
സർക്കാരിന്റേത് നിയമ വിരുദ്ധ നടപടിയാണ്. 2021 മുതൽ 3169 പട്ടികജാതി പട്ടിക വിഭാഗത്തിലെ ഇരകൾക്ക് നഷ്ട പരിഹാരതുക സർക്കാർ ഇത് വരെ നൽകിയിട്ടില്ല. കൊല ചെയ്യപ്പെട്ടവരുടെ ആശ്രിതർക്ക് നൽകേണ്ട എട്ടര ലക്ഷം രൂപ ലഭിക്കാത്ത നിരവധി പട്ടികജാതി ഇരകൾ കേരളത്തിലുണ്ട്.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം നൽകേണ്ട അമ്പതു ശതമാനം തുക വിതരണം ചെയ്യാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. കുറ്റപത്രം സമർപ്പിക്കുമ്പോൾ മുഴുവൻ തുകയും കൈമാറണം എന്ന നിയമം കേരളത്തിൽ ലംഘിക്കപെടുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമായ നടപടിയാണ്.
24പേർക്ക് ആശ്രിത നിയമനത്തിന്റെ ഭാഗമായി സർക്കാർ ജോലി നൽകാനുണ്ട്. കേരളത്തിലെ പട്ടികജാതി വർഗ അതിക്രമ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ട സർക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി വിരുദ്ധ നിലപാട് സ്വീകരിച്ച ഇടതു സർക്കാരിനെ യും പട്ടികജാതിക്കാരായ ഇടതു വലതു മുന്നണി എം ൽ എ മാരെയും നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയ പെടുത്താൻ കേരളത്തിലെ പട്ടികജാതി സമൂഹം തയ്യാറാകണം എന്നും പട്ടികജാതി മോർച്ച ആവശ്യപ്പെട്ടു
നഷ്ട പരിഹാര തുകയും ആശ്രിത നിയമനവും നടത്താത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാന് പരാതി നൽകിയിട്ടുണ്ട്..















