പത്തനംതിട്ട: റാന്നിയിൽ സിപിഎം നേതാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ പാർട്ടി തലത്തിൽ ഒത്തുതീർപ്പിന് ശ്രമം നടന്നതായി അതിജീവിത. സിപിഎം റാന്നി ഏരിയ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായ അലൻ മാത്യുവിനെതിരെയായിരുന്നു യുവതിയുടെ പരാതി നൽകിയത്.
റാന്നിയിലെ പ്രമുഖ സിപിഎം നേതാവ് തന്നെ വിളിച്ചിരുന്നു. കല്യാണം നടത്തി തരാമെന്ന് പാർട്ടി ഉറപ്പ് നൽകിയിരുന്നു. റാന്നി ഡിവൈഎസ്പി ഓഫീസിൽ നൽകിയ പരാതി പിൻവലിക്കാൻ പോലീസിന്റെ സമ്മർദവും ഉണ്ടായി. ഫെബ്രുവരിയിലാണ് പരാതി നൽകിയത്.
അലന്റെ വീട്ടുകാരുമായി സംസാരിച്ചു ഒത്തുതീർപ്പാക്കുവാൻ പോലീസ് നിർബന്ധിച്ചു. കല്യാണം നടത്താമെന്ന് വീട്ടുകാരും സമ്മതിച്ചിരുന്നു. എന്നാൽ അലൻ പിന്നീട് പിന്മാറി.
തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നതായും യുവതി പറഞ്ഞു. പരാതിക്കാരിയായ യുവതി ആത്മഹത്യ ശ്രമത്തെ തുടർന്ന് കോന്നി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്.














