സ്വകാര്യഭാഗം ഗുരുതരമായ അവസ്ഥയിൽ; വ്രണം പുഴുവരിച്ച നിലയിൽ; അക്യൂപങ്ചറിസ്റ്റായ ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോകാൻ സമ്മതിച്ചില്ല; ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വകാര്യഭാഗം ഗുരുതരമായ അവസ്ഥയിൽ; വ്രണം പുഴുവരിച്ച നിലയിൽ; അക്യൂപങ്ചറിസ്റ്റായ ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോകാൻ സമ്മതിച്ചില്ല; ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2026, 02:32 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രസവത്തിനുശേഷം യുവതിക്ക് അണുബാധയുണ്ടായിരുന്നെങ്കിലും ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഭർത്താവ് ഇബ്രാഹിം അക്യൂപങ്ചറിസ്റ്റാണ്.

ദമ്പതികൾക്ക് ഏഴു മക്കളായിരുന്നു എന്ന് ബന്ധുവായ യുവാവ് പറഞ്ഞു. ‘ ഇതിൽ രണ്ടു കുഞ്ഞുങ്ങൾ മരിച്ചു. മൂന്നു വയസ്സുള്ള കുട്ടി ചികിത്സ ലഭിക്കാതെയാണ് മരിച്ചത്. ഏഴാമത്തെ പ്രസവത്തിൽ ജനിച്ച കുട്ടി ആറു ദിവസത്തിനു ശേഷം മരണപ്പെടുകയായിരുന്നു.  അക്യുപങ്ചറിസ്റ്റായ ഭർത്താവ് വീട്ടിൽ ആയിരുന്നു പ്രസവം എടുത്തത്. പ്രസവശേഷം ഉള്ള ശുശ്രൂഷകൾ മുഹ്സീനയ്‌ക്ക് നൽകിയിരുന്നില്ല. അതിൽ സംഭവിച്ച വീഴ്ചകളാണ് യുവതിയുടെ ജീവൻ എടുത്തത്’, ബന്ധുവായ യുവാവ് പറഞ്ഞു.

ചാവക്കാട് ഇടക്കഴിയൂർ സ്വദേശി ഇബ്രാഹിമിന്റെ ഭാര്യയാണ് മുഹ്സിന. 15 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. യുവതിയുടെ കുടുംബവുമായി ഇവർ അടുപ്പും പുലർത്തിയിരുന്നില്ല. ആദ്യം ആറ് പ്രസവം ആശുപത്രിയിലാണ് നടന്നതെന്നാണ് വിവരം. കഴിഞ്ഞ ജനുവരിയിലാണ് ഏഴാമത്തെ പ്രസവം നടന്നത്. പിന്നാലെ യുവതിയുടെ നില വഷളാകുകയായിരുന്നു.

കഴിഞ്ഞ ദിവസം മുഹ്സിനയുടെ മാതാപിതാക്കൾ ഇവർ  താമസിച്ചിരുന്ന വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് യുവതി തീർത്തും ആവശനിലയിൽ ആയിരുന്നു. എന്നിട്ടും യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഭർത്താവ് സമ്മതിച്ചിരുന്നില്ല. ഒടുവിൽ ബലംപ്രയോഗിച്ചാണ് യുവതിയെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രിയിൽ വച്ചാണ് യുവതി മരണപ്പെട്ടത്. യുവതിയുടെ ശരീരം വ്രണം കൊണ്ട് പുഴുവരിച്ച നിലയിൽ ആയിരുന്നു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളും ഗുരുതരമായ അവസ്ഥയിൽ ആയിരുന്നു. യുവതിയുടെ ബന്ധുക്കൾ  പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരെയും പോലീസ് പ്രതി ചേർത്തിട്ടില്ല.

Tags: Accupuncture
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies