വി ഡി സതീശൻ രാഷ്ട്രീയ ഡീലുകളുടെ വിദഗ്ധൻ : ബിജെപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വി ഡി സതീശൻ രാഷ്‌ട്രീയ ഡീലുകളുടെ വിദഗ്ധൻ : ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2026, 07:27 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രാഷ്‌ട്രീയ ഡീലുകളുടെ വിദഗ്ധനായ വി ഡി സതീശനാണ് ഇപ്പോള്‍ ബിജെപിയെപ്പറ്റി കുറ്റം പറഞ്ഞു നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ എസ് സുരേഷ്. വി.ഡി സതീശനോടും അദ്ദേഹത്തിന്റെ പങ്കാളിയായ പിണറായി വിജയനോടും ബിജെപിക്ക് പറയാനുള്ളത്, ബിജെപിയെ തോല്‍പ്പിക്കാനായി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ഒന്നിച്ച് ചേര്‍ന്ന് കേരളത്തില്‍ നടത്തുന്ന കള്ളക്കളി ഈ നാട്ടിലെ ഓരോ കൊച്ചു കുട്ടിക്കും അറിയാം എന്ന് മാത്രമാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടി പണം വാങ്ങിയും എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ വര്‍ഗീയ സംഘടനകളുമായി കൈകോര്‍ത്തും നിങ്ങള്‍ പതിറ്റാണ്ടുകളായി നടത്തുന്ന ഡീലിനെ മറച്ചുവെക്കാനാണ് ഈ പ്രസ്താവനകളിലൂടെ ശ്രമിക്കുന്നതെന്നും സുരേഷ് പറഞ്ഞു.

നേമത്ത് കുമ്മനം രാജശേഖരനെ തോല്‍പ്പിക്കാന്‍ ചാവേറായി വന്നയാളാണ് കെ മുരളീധരന്‍, അതേ മുരളീധരന്‍ തന്നെയാണ് തൃശൂരില്‍ സുരേഷ് ഗോപിയെ പരാജയപ്പെടുത്താന്‍ ചാവേറായി എത്തിയത്. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ പരാജയപ്പെടുത്താന്‍ സിപിഎം വോട്ടു നല്‍കിയെന്ന് കെ. മുരളീധരന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പാലക്കാട് ഇ ശ്രീധരനെ തോല്‍പ്പിക്കാന്‍ എസ്ഡിപിഐയും സിപിഎമ്മും ചേര്‍ന്ന് നടത്തിയ വോട്ടുകച്ചവടവും കേരളം മറന്നിട്ടില്ലെന്നും എസ്. സുരേഷ് പറഞ്ഞു. തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശ്രീ രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് വോട്ടുമറിച്ച് മൂന്നാം സ്ഥാനത്തേക്ക് പോയ പാര്‍ട്ടിയാണ് സിപിഎം. ദശാബ്ദങ്ങളായി കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും നടത്തിയ ഡീലുകള്‍ മറച്ച് വയ്‌ക്കാനാണ് സതീശനും പിണറായിയും ശ്രമിക്കുന്നത്. പിണറായി വിജയന്‍ ഇപ്പോഴും കാലഹരണപ്പെട്ട കോലിബി സഖ്യ ആരോപണം ഉന്നയിക്കുന്നത് അപഹാസ്യമാണെന്നും എസ്. സുരേഷ് പറഞ്ഞു.

വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസന മതേതരത്വമാണ് ബിജെപിയുടേത്. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന നിങ്ങളുടെ രീതി ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ ഒരു വിശ്വാസി ജയിച്ചു വരണമെന്നത് വിശ്വാസി സമൂഹത്തിന്റെ ആവശ്യമാണ്. കേരളത്തിലെ വിശ്വാസികളുടെ ക്ഷേത്രങ്ങളും അവകാശങ്ങളും കൊള്ളയടിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകാരും ഒരേ തൂവല്‍ പക്ഷികളാണ്. വിശ്വാസികള്‍ക്ക് വേണ്ടി സംസാരിക്കുന്നത് വര്‍ഗീയതയാണെന്ന് മുദ്രകുത്താന്‍ നോക്കുന്നവരുടെ രാഷ്‌ട്രീയം ഇനി കേരളത്തില്‍ ചെലവാകില്ലെന്നും സുരേഷ് പറഞ്ഞു.

Tags: BJPinc
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies