തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാർച്ച് 23 മുതൽ 26 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുള്ളതിനാൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ജില്ല തിരിച്ചുള്ള താപനില പ്രവചനം:
പാലക്കാട്, കൊല്ലം: 38°C വരെ
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം : 37°C വരെ
തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്: 36°C വരെ
ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിൽ ഹ്യൂമിഡിറ്റി (അന്തരീക്ഷത്തിൽ നീരാവിയുടെ അംശം കൂടുതലുള്ള അവസ്ഥ) കൂടുതലായിരിക്കുമെന്നതിനാൽ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയ്‌ക്കാണ് (Hot & Humid weather) സാധ്യതയുണ്ട്.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.















