ക്നാനായക്കാരുടെ 
സ്വജാതി വിവാഹനിബന്ധന നിയമവിരുദ്ധം; പുറത്തുനിന്നുള്ളവരെ വിവാഹം കഴിച്ച അംഗങ്ങളെ പുറത്താക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: കേരള ഹൈക്കോടതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്നാനായക്കാരുടെ 
സ്വജാതി വിവാഹനിബന്ധന നിയമവിരുദ്ധം; പുറത്തുനിന്നുള്ളവരെ വിവാഹം കഴിച്ച അംഗങ്ങളെ പുറത്താക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: കേരള ഹൈക്കോടതി

ജനനംവഴി ലഭിക്കുന്ന സഭാംഗത്വം വിവാഹത്തിന്റെ പേരിൽ റദ്ദാക്കുന്നത് ഭരണഘടനാവിരുദ്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2026, 03:38 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ക്നാനായ ക്രിസ്ത്യാനികൾക്കിടയിലെ സ്വജാതി വിവാഹനിബന്ധന (എൻഡോഗാമി) ഒരു അവശ്യ മതപരമായ ആചാരമല്ലെന്നും പുറത്തുനിന്നുള്ളവരെ വിവാഹം കഴിച്ചതിന് അംഗങ്ങളെ പുറത്താക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21, 25 പ്രകാരമുള്ള അവരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കേരള ഹൈക്കോടതി വിധിച്ചു. ക്രിസ്തുവിന്റെ പ്രബോധനങ്ങളോ ബൈബിളോ കാനോൻ നിയമമോ ഇതിനെ പിന്തുണയ്‌ക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

കോട്ടയം അതിരൂപതയും ക്നാനായ കത്തോലിക്കാ കോൺഗ്രസും സമർപ്പിച്ച അപ്പീലുകൾ ജസ്റ്റിസ് ഈശ്വരൻ എസ് തള്ളി, വിചാരണ കോടതിയുടെയും ഒന്നാം അപ്പീൽ കോടതിയുടെയും ഒരേസമയം കണ്ടെത്തിയ കണ്ടെത്തലുകൾ ശരിവച്ചു.

ക്നാനായ സമൂഹത്തിലെ സ്വജാതി വിവാഹ നിബന്ധനയ്‌ക്കെതിരെ കോട്ടയം അഡീഷണൽ സബ് കോടതിയുടെ വിധിയും അത് ശരിവച്ച അഡീഷണൽ ജില്ലാ കോടതിയുടെ ഉത്തരവും ചോദ്യംചെയ്ത് ക്നാനായ സഭ ആർച്ച് ബിഷപ്‌ മാത്യു മൂലക്കാട്ടും മറ്റുചിലരും സമർപ്പിച്ച അപ്പീലുകൾ തള്ളിയാണ്‌ ജസ്റ്റിസ് എസ് ഈശ്വരൻ ഉത്തരവ്‌ പുറപ്പെടുവിച്ചത്.

ക്നാനായക്കാർ അതേ ജാതിയിൽനിന്നുമാത്രമേ വിവാഹം കഴിക്കാവൂ എന്നത് ആചാരമായി തുടരാൻ അവകാശമുണ്ടെന്നായിരുന്നു അപ്പീലിലെ വാദം. എന്നാൽ മതപരമായ സ്വയംഭരണാധികാരം വ്യക്തികളുടെ മൗലികാവകാശങ്ങളിലേക്ക് കടന്നുകയറാനും അവരെ ഒറ്റപ്പെടുത്താനുമുള്ള ലൈസൻസല്ലെന്ന്‌ കോടതി ഓർമിപ്പിച്ചു.

മറ്റു ജാതിക്കാരെ വിവാഹം കഴിക്കുന്ന സംഭാംഗങ്ങൾക്ക് ക്-നാനായ സഭയുടെ കൂദാശയും കർമങ്ങളും നിഷേധിക്കുന്നത് തെറ്റാണെന്നും കോടതി പറഞ്ഞു. ഇത്തരത്തിൽ വിവാഹം കഴിക്കുന്നവർക്കും പങ്കാളികൾക്കും മക്കൾക്കും സഭയിലെ എല്ലാ അവകാശവും കൂദാശയും നൽകണം എന്നും കോടതി നിർദേശിച്ചു .

വ്യക്തികളുടെ വിവാഹ സ്വാതന്ത്ര്യത്തിലും മൗലികാവകാശങ്ങളിലും ഇടപെടാൻ സഭയ്‌ക്ക് അധികാരമില്ല. സ്വന്തം ഇഷ്ടപ്രകാരം ഒരാൾക്ക് സമുദായത്തിനകത്തുനിന്ന് വിവാഹം കഴിക്കാം. എന്നാൽ, ഇത് നിയമംവഴി അടിച്ചേൽപ്പിക്കാനാകില്ല.

കത്തോലിക്കാ സഭയിലെ ഏഴ് കൂദാശകളിൽ ഒന്നായ വിവാഹം നടത്താൻ സഭയ്‌ക്ക് ബാധ്യതയുണ്ട്‌. ജനനംവഴി ലഭിക്കുന്ന സഭാംഗത്വം വിവാഹത്തിന്റെ പേരിൽ റദ്ദാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.ഒരു പ്രത്യേക ആചാരം മതപരമാണോ അല്ലയോ എന്ന വിഷയത്തിൽ കോടതിക്ക് തീരുമാനിക്കാമെന്ന് കോടതി വിധിച്ചു. മുഴുവൻ വിഷയവും ജുഡീഷ്യൽ പരിശോധനയ്‌ക്ക് വിധേയമല്ലെന്ന് വാദിക്കാൻ അപ്പീലുകൾക്ക് അവകാശമില്ല .”കോടതി പറഞ്ഞു.

Tags: The Kerala High CourtKnanaya Community's Endogamy Not Essential Religious Practice
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies