പാലക്കാട് വീണ്ടും കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി. പാലക്കാട് നഗരസഭ കൗൺസിലർക്കെതിരെയാണ് യുവതിയുടെ ലൈംഗിക പീഡന പരാതി നൽകിയത്. നഗരസഭ 24ാം വാർഡ് കൗൺസിലർ പ്രശോഭ്.സി. വത്സനെതിയൊണ് ദളിത് യുവതി പൊലീസിൽ പരാതി നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായിയാണ് പ്രശോഭ്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി പ്രശോഭ് ബലമായി പീഡിപ്പിച്ചെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയും പീഡിപ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു രണ്ടാമത്തെ പീഡനം നടന്നത്. ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും, ആക്രമണം ഭയന്ന് മൊബൈലിൽ ദൃശ്യങ്ങൾ ശേഖരിച്ചെന്നും അതിജീവിത പറഞ്ഞു.
പ്രശോഭിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കുമാണ് യുവതി പരാതി നൽകിയത്.














