പാലക്കാട്: കോൺഗ്രസ് നേതാവ് പ്രശോഭ്. സി. വത്സനെതിരായ ലൈംഗിക ആരോപണത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അതിജീവിത. ഷാഫി പറമ്പിലിന്റേയും വി കെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തി. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു. ഇതിന് വിസമ്മതിച്ചതോടെയാണ് നേതാക്കളുടെ പേര് പറഞ്ഞുള്ള ഭീഷണി.
തന്റെ മുന്നിൽ വച്ച് പ്രശോഭ് പലതവണ ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്തെന്നും അതീജിവിത മൊഴി നൽകി. ജോലി വാഗ്ദാനം ചെയ്തായിരുന്നു ദളിത് യുവതിയെ പീഡിപ്പിച്ചത്. പരാതി നൽകിയ ശേഷം ഫോൺ സ്വിച്ച് ഓഫ് ആക്കിയെന്നും യുവതി പറഞ്ഞു.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ്. സി. വത്സന് എതിരെ കേസ് എടുത്തു. പീഡനം , എസ്സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. യുവതി പരാതി നൽകിയതിന് പിന്നാലെ പ്രശോഭ് ഒളിവിലാണ്. പ്രശോഭിനെതിരെയുള്ള തെളിവുകൾ പൊലീസിന് കൈമാറിയെന്നും യുവതി പറഞ്ഞു.














