ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കും; സൈനികനീക്കം അന്തിമഘട്ടത്തില്‍; മൂന്ന് ആഴ്ചയ്ക്കുള്ളില്‍ തീരുമാനം; ഇതോടെ ഇന്ധനവിലയും കുറയും: ഡോണള്‍ഡ് ട്രംപ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കും; സൈനികനീക്കം അന്തിമഘട്ടത്തില്‍; മൂന്ന് ആഴ്ചയ്‌ക്കുള്ളില്‍ തീരുമാനം; ഇതോടെ ഇന്ധനവിലയും കുറയും: ഡോണള്‍ഡ് ട്രംപ്

Greeshma M NairbyGreeshma M Nair
Apr 1, 2026, 10:42 am IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടണ്‍: ഇറാനുമായുള്ള സൈനികനീക്കം അന്തിമഘട്ടത്തിലാണെന്നും ആഴ്ചകള്‍ക്കുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയില്‍ ഇന്ധനവില ഗണ്യമായി കുറയുമെന്നും അദ്ദേഹം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം രണ്ട് മുതല്‍ മൂന്ന് ആഴ്ചയ്‌ക്കുള്ളില്‍ തന്നെ യുദ്ധത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും എന്നാണ് ട്രംപ് മാധ്യമങ്ങളോട് സംസാരിക്കാവെ പറഞ്ഞിരിക്കുന്നത്.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറന്നുകൊടുക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ഭരണകൂടം നിലവില്‍ ആലോചിക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, കടലിടുക്കിലെ സൈനിക നടപടികള്‍ പിന്നീട് മതി എന്ന നിലപാടിലാണ് പ്രസിഡന്റ്.

‘യുദ്ധം ആറാഴ്ചയ്‌ക്കുള്ളില്‍ അവസാനിപ്പിക്കുക എന്നതായിരുന്നു ട്രംപിന്റെ ലക്ഷ്യം. നിലവില്‍ അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് വൈറ്റ് ഹൗസ്.’ ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ വിഷയങ്ങളില്‍ പിന്നീട് ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കുന്നതിനാണ് മുന്‍ഗണനയെന്നും ട്രംപ് തന്റെ വിശ്വസ്തരെ അറിയിച്ചതായാണ് സൂചന. പശ്ചിമേഷ്യന്‍ രാഷ്‌ട്രീയത്തിലും ആഗോള സാമ്പത്തിക രംഗത്തും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതാണ് ഈ നീക്കം.

അതേസമയം, ഇറാനുമായുള്ള യുദ്ധത്തില്‍ വരാനിരിക്കുന്നത് നിര്‍ണായകമായ ദിനങ്ങളാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. അമേരിക്കയുടെ സൈനിക നീക്കത്തിന് മുന്നില്‍ ഇറാന് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാഷിങ്ടണില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഇറാന് വ്യക്തമായ ബോധ്യമുണ്ട്. സൈനികമായി അമേരിക്കയെ പ്രതിരോധിക്കാനുള്ള ശേഷി അവര്‍ക്കില്ല. മേഖലയില്‍ അമേരിക്കന്‍ സൈന്യത്തിനുള്ള ആധിപത്യം വ്യക്തമാക്കുന്നതാണ് ഹെഗ്സെത്തിന്റെ പ്രസ്താവന.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുദ്ധം രണ്ടാഴ്ചയ്‌ക്കുള്ളില്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിരോധ സെക്രട്ടറിയുടെ പ്രതികരണം. സൈനികമായ തിരിച്ചടികള്‍ക്ക് ഇറാന് പരിമിതികളുണ്ടെന്ന വിലയിരുത്തലിലാണ് പെന്റഗണ്‍. വരാനിരിക്കുന്ന ദിവസങ്ങള്‍ അതിനിര്‍ണ്ണായകമാണ്. ആ സാഹചര്യത്തെ നേരിടാന്‍ സൈനികമായി ഇറാന് സാധിക്കില്ലെന്ന് അവര്‍ക്ക് തന്നെ അറിയാം. യുദ്ധം ആറാഴ്ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഇപ്പോള്‍ വേഗത്തിലാക്കുന്നത്. ഇറാന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രത്യാക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യുഎസ് നേതൃത്വം.

യുദ്ധം അവസാനിപ്പിക്കുന്നതിന്റെ തീരുമാനങ്ങള്‍ അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ് എന്നാണ് റിപ്പോർട്ട്. ചര്‍ച്ചകള്‍ക്കും മറ്റുമായി കുറച്ച് ദിവസങ്ങള്‍ കൂടി വേണ്ടി വന്നേക്കാം. യുദ്ധം അവസാനിക്കുന്നതോട് കൂടി ഇന്ധനവില കുറയും.

Tags: donald trumpus presidentiran war
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies