യുവനടിയുടെ പരാതി; സംവിധായകന്‍ രഞ്ജിത്തിനെ പിടികൂടിയത് കൃത്യമായ ആസൂത്രണത്തോടെ; അതിക്രമത്തെക്കുറിച്ച് സെറ്റിലുള്ളവര്‍ക്കും അറിയാം; സംഭവത്തിന് ശേഷം നടി ട്രോമയില്‍: കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവനടിയുടെ പരാതി; സംവിധായകന്‍ രഞ്ജിത്തിനെ പിടികൂടിയത് കൃത്യമായ ആസൂത്രണത്തോടെ; അതിക്രമത്തെക്കുറിച്ച് സെറ്റിലുള്ളവര്‍ക്കും അറിയാം; സംഭവത്തിന് ശേഷം നടി ട്രോമയില്‍: കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2026, 12:56 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ പിടികൂടിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍. കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് നിരീക്ഷണത്തിലായിരുന്ന രഞ്ജിത്ത്, ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷൂട്ടിങ് സെറ്റില്‍ വെച്ചുണ്ടായ അതിക്രമത്തെക്കുറിച്ച് അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് അറിവുണ്ടായിരുന്നു. ദുരനുഭവം ഉണ്ടായ ഉടന്‍ തന്നെ നടി പുറത്തുവന്ന് ഇക്കാര്യം അറിയിച്ചെങ്കിലും, കൂടെയുണ്ടായിരുന്നവര്‍ അവരെ ആശ്വസിപ്പിച്ച് പറഞ്ഞയക്കുകയാണ് ചെയ്തതെന്ന് കമ്മിഷണര്‍ പറഞ്ഞു. അതിക്രമത്തിന് ശേഷം നടി കടുത്ത മാനസികാഘാതത്തിലായിരുന്നു. കഴിഞ്ഞയാഴ്ച കുടുംബത്തോടൊപ്പമെത്തി പരാതി നല്‍കുമ്പോഴും അവര്‍ ആ ഞെട്ടലില്‍ നിന്ന് മുക്തയായിരുന്നില്ല. തുടര്‍ന്ന് നടിക്ക് ആവശ്യമായ സൈക്യാട്രിക് ചികിത്സ നല്‍കിയ ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്.

വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്. തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഈ കേസിനെ ഗൗരവമായി കാണുന്നത്. തന്നെക്കാള്‍ ഉന്നതനായ വ്യക്തിക്കെതിരെ പരാതി നല്‍കുക എന്നത് നടിക്ക് വലിയ വെല്ലുവിളിയായിരുന്നു. ഇരയുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പോലീസ് മുന്‍ഗണന നല്‍കുന്നത്. നടിയെ തിരിച്ചറിയുന്ന രീതിയിലുള്ള വിവരങ്ങള്‍ നല്‍കരുതെന്ന് മാധ്യമങ്ങളോട് കമ്മിഷണര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം, പരാതി നല്‍കുന്നതില്‍ നിന്ന് നടിയെ ആരെങ്കിലും തടയാനോ സ്വാധീനിക്കാനോ ശ്രമിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പ്രത്യേക അന്വേഷണസംഘം തലവന്‍ ഡിസിപി അശ്വതി ജിജി അറിയിച്ചു. ‘നടിയുടെ മൊഴിയില്‍ പരാമര്‍ശിച്ചിട്ടുള്ള സാക്ഷികളുടെ മൊഴികള്‍ വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായുള്ള ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നത്.’ – ഡിസിപി അശ്വതി ജിജി പറഞ്ഞു. സിനിമാ മേഖലയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ക്ക് ഈ അറസ്റ്റ് വഴിവെച്ചിരിക്കുകയാണ്.

യുവനടിയുടെ പരാതിയില്‍ ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഉടന്‍ തന്നെ അദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് കൊണ്ടുപോകും. അതേസമയം, ഇന്ന് തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന നടിയുടെ പരാതിയെ തുടര്‍ന്നാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. സിനിമാ ചിത്രീകരണത്തിനിടെ രഞ്ജിത്ത് കയറിപ്പിടിച്ചു എന്നാണു പരാതി.

Tags: director renjith
Share
Tweet
SendShare

More News from this section

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies