മൂന്ന് കോടി വെള്ളത്തിൽ!!! മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത വാഗമൺ ചില്ലുപാലം 'തുരുമ്പെടുക്കുന്നു': വീണ്ടും ടൂറിസം വകുപ്പി​ന്റെ അനാസ്ഥ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മൂന്ന് കോടി വെള്ളത്തിൽ!!! മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത വാഗമൺ ചില്ലുപാലം ‘തുരുമ്പെടുക്കുന്നു’: വീണ്ടും ടൂറിസം വകുപ്പി​ന്റെ അനാസ്ഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2026, 03:34 pm IST
Facebook
Twitter
WhatsAppTelegram

വാഗമൺ: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ചില്ലുപാലം എന്ന ഖ്യാതിയോടെ ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്ന് മാസം പിന്നിടുന്നു. വാഗ്ദാനങ്ങൾ നൽകുന്നതിൽ കാണിക്കുന്ന ആവേശം പ്രവൃത്തിയിൽ കാട്ടാത്ത കേരള ടൂറിസം വകുപ്പിന്റെ അനാസ്ഥയ്‌ക്ക് ഉത്തമ ഉദാഹരണമായി മാറുകയാണ് വാഗമണ്ണിലെ ചില്ലുപാലം. സുരക്ഷാ പരിശോധനയ്‌ക്കും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ ഡിസംബറിൽ താൽക്കാലികമായി അടച്ച പാലം, മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്‌ക്കുള്ളിൽ പൂർത്തിയാക്കി തുറന്നു കൊടുക്കുമെന്നായിരുന്നു അധികൃതർ ആദ്യം നൽകിയ അറിയിപ്പ്. എന്നാൽ ആ ഒരാഴ്ച ഇപ്പോൾ മൂന്ന് മാസമായി നീണ്ടിരിക്കുകയാണ്. ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത അതീവ സുരക്ഷയുള്ള പ്രത്യേക ഗ്ലാസുകൾ ഉപയോഗിച്ച് മൂന്ന് കോടി രൂപ ചെലവിട്ടാണ് ഈ പാലം തീർത്തത്. ​40 മീറ്റർ നീളമുള്ള ഈ കാന്റിലിവർ പാലം 2023 സെപ്റ്റംബറിലാണ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. എന്നാൽ കൃത്യമായ പ്ലാനിംഗോ പരിപാലന സംവിധാനങ്ങളോ ഇല്ലാതെ ഇത്രയും വലിയ തുക മുടക്കി നിർമ്മിച്ച പദ്ധതി ഇപ്പോൾ തുരുമ്പെടുക്കാൻ വിട്ടുകൊടുത്തിരിക്കുകയാണ് വകുപ്പ്.

പൈസ മുടക്കി ടിക്കറ്റെടുത്ത് എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലോ പാലം കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തുന്നതിലോ അധികൃതർ പരാജയപ്പെട്ടു. നിലവിൽ വാഗമണ്ണിലെത്തുന്ന സഞ്ചാരികൾ ചില്ലുപാലം കാണാൻ കഴിയാതെ മടങ്ങേണ്ടി വരുന്ന സാഹചര്യം ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്ന ചെറുകിട കച്ചവടക്കാരെയും ബാധിച്ചിട്ടുണ്ട്. ഈ അവസ്ഥയിൽ പാലം, അധികൃതരുടെ അനാസ്ഥയുടെ സ്മാരകമായി മാറുമെന്നതിൽ തർക്കമില്ല.

Tags: P A Muhammad Riyas
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies