തിരുവനന്തപുരം സെന്‍ട്രല്‍ – കന്യാകുമാരി റയിൽ പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം;11 സർവീസുകൾ റദ്ദാക്കി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം സെന്‍ട്രല്‍ – കന്യാകുമാരി റയിൽ പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം;11 സർവീസുകൾ റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2026, 03:30 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ – കന്യാകുമാരി റയിൽ പാതയില്‍ ഇരണിയല്‍, നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

ഇരണിയൽ യാർഡിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്നാണ് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ വൻ നിയന്ത്രണം ഏർപ്പെടുത്തിയത് . ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി 11 ട്രെയിൻ സർവീസുകൾ പൂർണ്ണമായും എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാരെയും തമിഴ്‌നാട്ടിലേക്ക് പോകുന്നവരെയുമാണ് ഈ നിയന്ത്രണം പ്രധാനമായും ബാധിക്കുക.

കൊല്ലം – നാഗർകോവിൽ (56101), നാഗർകോവിൽ – കൊല്ലം (56102), നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് (56305, 56309), തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ (56306, 56310) എന്നീ പാസഞ്ചർ ട്രെയിനുകൾ ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ സർവീസ് നടത്തില്ല. കൂടാതെ, പുനലൂർ – കന്യാകുമാരി പാസഞ്ചർ (56705) ഏപ്രിൽ ഒന്ന് മുതൽ മൂന്ന് വരെയും കന്യാകുമാരി – കൊല്ലം മെമു (66305) ഒന്ന്, രണ്ട് തീയതികളിലും പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്.

ദൂരസ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകൾ പലതും ഭാഗികമായാണ് റദ്ദാക്കിയിരിക്കുന്നത്. മംഗളൂരു – തിരുവനന്തപുരം ഏറനാട് എക്‌സ്‌പ്രസ് ഒന്ന്, രണ്ട് തീയതികളിൽ കൊല്ലം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. തിരികെ തിരുവനന്തപുരം – മംഗളൂരു ഏറനാട് എക്‌സ്‌പ്രസ് ഒന്ന് മുതൽ മൂന്ന് വരെയുള്ള തീയതികളിൽ കൊല്ലത്ത് നിന്നായിരിക്കും സർവീസ് ആരംഭിക്കുക. മംഗളൂരു – കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരം വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ.

കന്യാകുമാരി – പുണെ ജയന്തി എക്‌സ്‌പ്രസ്, കന്യാകുമാരി – മംഗളൂരു പരശുറാം എക്‌സ്‌പ്രസ് എന്നിവ ഏപ്രിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് നിന്നാകും സർവീസ് തുടങ്ങുക. തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസ് ഒന്ന്, രണ്ട് തീയതികളിൽ തിരുനെൽവേലി വരെ മാത്രമേ സർവീസ് നടത്തൂ. പാത ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാകുന്നതോടെ ഗതാഗതം സാധാരണ നിലയിലാകുമെന്ന് റെയിൽവേ അറിയിച്ചു.

 

Tags: train
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies